SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.30 AM IST

രാജ്യങ്ങളുടെ കോഡുകൾ മനപാഠം; നാലാം ക്ലാസുകാരിയെ തേടിയെത്തിയത് ഗിന്നസ് റിക്കാർഡ്

neha

പത്തനംതിട്ട: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റിക്കാർഡിൽ ഇടം പിടിച്ച നേഹ എസ്. കൃഷ്ണന് പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. അസോസിയേഷൻ ഒഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും, ഫാ. ജോബിൻ ജോസ് പുളിവിളയിൽ മെഡലും സമ്മാനിച്ചു.


അമേയ പ്രതീഷ് ,യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജയിൽ 2024 മേയ് 13ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ച റെക്കോർഡാണ് 57 സെക്കൻഡിൽ 55 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് അടൂർ സ്വദേശിനി നേഹ എസ്.കൃഷ്ണൻ തിരുത്തിയത്.


പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീ ക്ഷകനായിരുന്നു. തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് നേഹ . സ്‌കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിളയിൽ, പ്രിൻസിപ്പൽ സിസ്റ്റർ ജെസി എസ്.സി. വി, അദ്ധ്യാപിക ശ്രീജ ബി. എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


തുവയൂർ ശ്രീഹരിയിൽ പാർവതി (സൗത്ത് ഇന്ത്യൻ ബാങ്ക് ),സനേഷ് കൃഷ്ണൻ (കേരള ഗ്രാമീൺ ബാങ്ക് ) ദമ്പതികളുടെ മൂത്തമകളാണ് നേഹ എസ്. കൃഷ്ണൻ.എൽ.കെ.ജി വിദ്യാർത്ഥിനി വേദ എസ് കൃഷ്ണൻ സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, LITTLEGIRL, GUINNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY