SignIn
Kerala Kaumudi Online
Monday, 14 September 2026 1.52 PM IST

വിത്തിട്ട് മുളപ്പിച്ചോളൂ, കാത്തിരിക്കാതെ വിളവെടുക്കാം; രണ്ട് ഗ്രോബാഗിൽ നിന്ന് കയ്യെത്തും ദൂരത്ത് നിറയെ പച്ചക്കറി

brinjal
വഴുതനങ്ങ കൃഷി

വീട്ടിൽ ഏറ്റവും അത്യാവശ്യമുള്ളപച്ചക്കറികൾ എളുപ്പത്തിൽ കൃഷി ചെയ്യാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീട്ടുമുറ്റത്തോ ടെറസിലോ ചെറിയ സ്ഥലമുണ്ടെങ്കിൽ പോലും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വഴുതനങ്ങ. സാമ്പാർ ഉണ്ടാക്കാനും അവിയൽ വയ്ക്കാനും കയ്യെത്തും ദൂരത്ത് നിന്ന് വഴുതനങ്ങ വിളവെടുക്കാൻ കഴിഞ്ഞാലോ? ഗ്രോബാഗിലും ചട്ടിയിലും വഴുതനങ്ങ നന്നായി വളർത്താം. ശരിയായ വിത്തും വളവും വെള്ളവും ലഭിച്ചാൽ വീട്ടാവശ്യത്തിനുള്ള വഴുതനങ്ങ തന്നെ നമുക്ക് തന്നെ നന്നായി കൃഷി ചെയ്തുണ്ടാക്കാം.

നല്ല വിത്ത് തിരഞ്ഞെടുക്കാം

കൃഷിക്ക് ആദ്യം നല്ല ഗുണനിലവാരമുള്ള വിത്തുകളോ ആരോഗ്യമുള്ള തൈകളോ തിരഞ്ഞെടുക്കണം. വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ചെറിയ ട്രേയിലോ ചട്ടിയിലോ വിത്ത് പാകി തൈകൾ വളർത്താം. ഏകദേശം 4–6 ആഴ്ച പ്രായമായ ആരോഗ്യമുള്ള തൈകൾ പ്രധാന ഗ്രോബാഗിലേക്ക് മാറ്റി നടാം.

ഗ്രോബാഗിൽ നടാം

വഴുതനങ്ങയ്ക്ക് വേരുകൾ വളരാൻ ആവശ്യമായ സ്ഥലമുള്ള ഗ്രോബാഗ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിനിൽക്കാത്ത തരത്തിലുള്ള മണ്ണാണ് ഉപയോഗിക്കേണ്ടത്. മണ്ണിനൊപ്പം ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ചേർത്താൽ ചെടിയുടെ വളർച്ച മെച്ചപ്പെടുത്താം.

തൈ നടുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തൈ നട്ടശേഷം ആവശ്യത്തിന് വെള്ളം നൽകണം. എന്നാൽ അമിതമായി വെള്ളം ഒഴിച്ച് മണ്ണിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

സൂര്യപ്രകാശം നിർബന്ധം

നല്ല വിളവിന് ദിവസവും മതിയായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വഴുതനങ്ങ വളർത്തേണ്ടത്. ചെടി വളരുന്നതിനനുസരിച്ച് ആവശ്യമായ ജൈവവളങ്ങൾ നൽകാം. പൂക്കൾ വന്നുതുടങ്ങുമ്പോൾ വളപ്രയോഗം കൃത്യമായി നടത്തുന്നത് കായ്കൾ കൂടുതൽ പിടിക്കാൻ സഹായിക്കും.

കീടങ്ങളെ ശ്രദ്ധിക്കണം

വഴുതനങ്ങ കൃഷിയിൽ കീടബാധയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇലകളിലും തണ്ടിലും കായകളിലും കീടങ്ങളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. തുടക്കത്തിൽ തന്നെ കീടബാധ കണ്ടെത്തിയാൽ നിയന്ത്രിക്കുന്നത് എളുപ്പമാണ്. മുഞ്ഞയാണ് വഴുതനങ്ങയെ പെട്ടെന്ന് ബാധിക്കുന്ന കീടം. ഇത് നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ മിശ്രിതം വെള്ളത്തിൽ നേർപ്പിച്ച് ആഴ്ചയിലൊരിക്കഷ സ്പ്രേ ചെയ്യാം.

ചെടി നന്നായി വളർന്ന് കായകൾ വലുപ്പം നേടുമ്പോൾ തന്നെ വിളവെടുക്കാം. കായകൾ അധികം മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുക്കുന്നതാണ് സാധാരണയായി നല്ലത്. കൃത്യമായ പരിചരണം നൽകിയാൽ ഒരേ ചെടിയിൽ നിന്ന് പലതവണയായി വഴുതനങ്ങ വിളവെടുക്കാൻ സാധിക്കും. അൽപം സ്ഥലവും സമയവും മാത്രം മാറ്റിവെച്ചാൽ ടെറസിലും ബാൽക്കണിയിലും പോലും വിഷമില്ലാത്ത പച്ചക്കറി വിളവെടുക്കാം.

English Summary

Growing brinjal at home is easy even with limited space in a yard, terrace, or balcony. Healthy seeds or seedlings, a suitable grow bag, well-drained soil, organic manure, adequate sunlight, and proper watering can ensure good growth. Regularly checking for pests like aphids and using diluted neem oil can help. Timely harvesting allows repeated yields from the same plant.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GROW BAG VEGETABLE FARMING, HOME VEGETABLE GARDEN, TERRACE GARDENING, EASY VEGETABLE CULTIVATION, BRINJAL FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY