SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.41 PM IST

കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറന്നു

Increase Font Size Decrease Font Size Print Page
sabarimal

ശബരിമല : കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ചു. തുടർന്ന് ഭക്തർ പതിനെട്ടാംപടി കയറി. ഇന്ന് പുലർച്ചെ 5ന് നടതുറക്കും. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം . തുടർന്ന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം നടയടയ്ക്കും. വൈകിട്ട് 5ന് നടതുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും നടത്തും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY