SignIn
Kerala Kaumudi Online
Saturday, 24 October 2026 1.47 AM IST

എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ: വെള്ളാപ്പള്ളിയും ഡോ. ജി. ജയദേവനും പത്താം തവണയും അമരക്കാർ

vella

കൊല്ലം: എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ചെയർമാനായി വെള്ളാപ്പള്ളി നടേശനെയും സെക്രട്ടറിയായി ഡോ. ജി. ജയദേവനെയും തുടർച്ചയായ പത്താംതവണയും തിരഞ്ഞെടുത്തു. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ചേർന്ന എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ കമ്മിറ്റി യോഗം പുതിയ ഭാരവാഹികളടക്കം 15 അംഗ മെഡിക്കൽ മിഷൻ ഗവേണിംഗ് കൗൺസിലിനെയും തിരഞ്ഞെടുത്തു.

dr-g-j

വെള്ളാപ്പള്ളി നടേശനും ഡോ. ജി. ജയദേവനും പുറമേ തുഷാർ വെള്ളാപ്പള്ളി, ബിനേഷ് വൈക്കം, മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, പി.സുന്ദരൻ, എ.സോമരാജൻ, ഡി.പ്രേംരാജ്, ഡോ. ആനന്ദരാജ്, കാരയിൽ അനീഷ്, അഡ്വ. അനിൽകുമാർ, ആർ.രഞ്ജിത്ത്,​ എസ്.സുവർണകുമാർ, ഡോ. മീന അശോകൻ എന്നിവരാണ് ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ. മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയായി എൻ.രാജേന്ദ്രനെ നോമിനേറ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN TRUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA