SignIn
Kerala Kaumudi Online
Friday, 23 October 2026 11.38 AM IST

കാട്ടാന  ആക്രമണത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശി   മരിച്ചു

READ ENGLISH VERSION
attapapdi

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച കാളിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

ഇരുകാലുകൾക്കും പരിക്കേറ്റ കാളിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെഞ്ചിൽ ആനയുടെ ചവിട്ടേറ്റിരുന്നു. ആന തുമ്പിക്കെെകൊണ്ട് തട്ടി മാറ്റിയപ്പോഴാണ് ഇരുകാലിനും പരിക്കേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTACK, MAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA