SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.37 AM IST

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ആസിഫും അപർണയും

ss

'മിറാഷ്' സെക്കൻഡ് ലുക്ക്

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' എന്ന ചിത്രത്തിന്രെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണിൽ പതിഞ്ഞതിന്റെ ഞെട്ടലിൽ നിൽക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിൽ.
ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്റ് , നാഥ് സ്റ്റുഡിയോസ് എന്നീ ബാനറിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്,
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റ‍ർ: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്ഫാ ജീത്തു, പി.ആർ.ഒ: ആതിര ദിൽജിത്ത്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY