SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.31 PM IST

2019 മുതൽ നടിയുമായി പ്രണയത്തിൽ,​ തടസം നിൽക്കുന്നത് കേരള പൊലീസെന്ന് സനൽകുമാർ ശശിധരൻ

sanal

കൊച്ചി: 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും തന്റെ പ്രണയത്തിന് തടസം നിൽക്കുന്നത് കേരള പൊലീസാണെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകനെ ഇന്ന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പോഴായിരുന്നു പ്രതികരണം. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ മുംബയ് വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് മുംബയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നടിക്കെതിരെ കഴിഞ്ഞ ജനുവരി മുതലാണ് സനൽകുമാർ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്നും റെയിൽവേ സ്റ്റേഷനിൽ വച്ച് സനൽകുമാർ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സംവിധായകൻ ചോദിച്ചു.താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വച്ചിട്ടില്ലെന്നും സനൽകുമാർ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവിൽ വച്ചിരിക്കുകയാണെന്നും സനൽകുമാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANALKUMAR, SANALKUMAR SASISHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA