SignIn
Kerala Kaumudi Online
Monday, 15 June 2026 2.15 PM IST

കിലോയ്ക്ക് 500 രൂപ വരെ; 30 വർഷത്തോളം വിളവ് ലഭിക്കും, മലയാളികൾക്കും കെെനിറയെ സമ്പാദിക്കാം

kiwi

വി​റ്റാമിൻ സി,​ ഇ,​ പൊട്ടാസ്യം,​ ഫെെബ‌ർ,​ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് കിവി. പച്ച നിറത്തിലെ മൃദുവായ കിവി ചെെനീസ് നെല്ലിക്ക എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മ ആരോഗ്യം സംരക്ഷിക്കാനും കിവി സഹായിക്കുന്നു.

ദിവസവും രണ്ട് കിവി കഴിക്കുന്നത് മികച്ച ഉറക്കം നൽകും. എന്നാൽ നല്ല വിലകൊടുത്താൽ മാത്രമേ ഇവ വാങ്ങാൻ കഴിയൂ. അതുകൊണ്ട് തന്നെ പലരും കിവി അധികം വാങ്ങാറില്ല. പക്ഷേ അൽപം ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ കിവി കൃഷി ചെയ്യാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇത് അനുയോജ്യമാണ്. കിലോയ്ക്ക് 200 മുതൽ 500 രൂപ വരെയാണ് വില.

നല്ലപോലെ പരിപാലിച്ചാൽ 30 മുതൽ 40 വർഷം വരെ വിളവ് ലഭിക്കുന്ന കൃഷിയാണിത്. വിത്തുകളിൽ നിന്നും തെെകളിൽ നിന്നും ചെടികൾ വളർത്താം. കിവി ഒരു ശീതകാല സസ്യമാണ്. എന്നിരുന്നാലും മിതമായ കാലാസ്ഥയിലും വളരും. നല്ല നീർവാർച്ചയുള്ള ജെെവാംശമുള്ള മണ്ണാണ് കിവിക്ക് നല്ലത്. കഠിനമായ ചൂട് കിവി ചെടികൾക്ക് താങ്ങാനാവില്ല. വളർച്ചാ ഘട്ടത്തിൽ 15 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് നല്ലത്.

കൃഷി ചെയ്യുന്ന രീതി

കിവി ചെടികളിൽ ആൺ ചെടിയും പെൺ ചെടിയും വെവ്വേറെയാണ്. ഇതിൽ 8-9 പെൺ ചെടികൾക്ക് ഒരു ആൺ ചെടി എന്ന അനുപാതത്തിൽ വേണം നടാൻ. ഒരു മീറ്റർ വീതിയിലും ആഴത്തിലുമുള്ള കുഴികളെടുത്ത് ചാണകപ്പൊടിയും മേൽമണ്ണും ചേർത്ത് നിറയ്ക്കണം. സാധാരണയായി വസന്തകാലത്താണ് തെെകൾ നടുന്നത്. പടർന്നുവളരുന്ന സ്വഭാവമുള്ളതിനാൽ മുന്തിരിക്ക് നൽകുന്നതുപോലെ പന്തലുകളോ താങ്ങുകളോ നൽകണം. ചാണകപ്പൊടിക്ക് പുറമെ നെെട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും വളമായി നൽകാം. വേനൽക്കാലത്ത് കൃത്യമായ നന ആവശ്യമാണ്. ചെടികൾ കായ്ക്കാൻ മൂന്നോ നാലോ വർഷമെടുക്കും. ഒക്ടോബർ - ഡിസംബർ മാസങ്ങളിലാണ് വിളവെടുപ്പ് കാലം.

ചൂടുള്ള കാലാവസ്ഥ കിവി കൃഷിയ്ക്ക് അനുയോജ്യമല്ല. എന്നാൽ ചില സാഹചര്യങ്ങളിൽ കേരളത്തിലും കിവി കൃഷി ചെയ്യാം. ഇടുക്കി, വയനാട് തുടങ്ങിയ തണുപ്പുള്ള പ്രദേശത്ത് കിവി പരീക്ഷിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ ഇതിന് അനുയോജ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, KIWI, FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY