SignIn
Kerala Kaumudi Online
Saturday, 20 June 2026 11.46 PM IST

നര മാറി മുടി കട്ടിയായി വളരും; ഷാംപൂവിന് പകരമായും ഉപയോഗിക്കാവുന്ന ഹെയർഡൈ, വീട്ടിൽ തയ്യാറാക്കാം

beauty

നര ഏത് പ്രായക്കാരെയും ബാധിക്കുന്നൊരു പ്രശ്‌നമാണ്. ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളാണ് നര വരാനുള്ള പ്രധാന കാരണം. ഇത് പരിഹരിക്കാനുള്ള താൽക്കാലിക മാർഗം മാത്രമാണ് ഡൈ. നര പൂർണമായും മാറ്റാനുള്ള മാർഗങ്ങളൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ല. ഭൂരിഭാഗംപേരും ഇന്ന് കെമിക്കൽ ഡൈകളെയാണ് ആശ്രയിക്കുന്നത്. അത് മുടിയുടെ മാത്രമല്ല ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും മോശമായി ബാധിക്കും.

ഈ പ്രശ്‌നങ്ങളൊന്നും വരാതിരിക്കാൻ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. താൽക്കാലിക ഫലം മാത്രമേ നൽകുകയുള്ളു എങ്കിലും ഇത് നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷമായി ബാധിക്കില്ല. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

ഈ ഡൈ തയ്യാറാക്കാൻ ഉണക്കിയ നെല്ലിക്കയും സോപ്പ് കായയുമാണ് (റീത്തക്കായ) ആവശ്യമുള്ളത്. 50 ഗ്രാം ഉണക്ക നെല്ലിക്കയും 50 ഗ്രാം സോപ്പ് കായയും ഒരു കപ്പ് വെള്ളത്തിലിട്ട് 24 മണിക്കൂർ കുതിരാൻ വയ്‌ക്കുക. ശേഷം അരച്ചെടുത്താൽ ഡൈ തയ്യാർ. ഇത് തലയിൽ പുരട്ടുന്നതിന് മുമ്പ് ശുദ്ധമായ വെളിച്ചെണ്ണ മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കണം. ഇത് 15 മിനിട്ട് വച്ചശേഷം ഡൈ പുരട്ടാവുന്നതാണ്. ഡൈ 30 മിനിട്ട് വച്ചശേഷം കഴുകി കളയാം.

ഷാംപൂവിന് പകരമായും ഈ ഡൈ ഉപയോഗിക്കാവുന്നതാണ്. ഇത് ഭാവിയിൽ നര വരുന്നത് തടയാനും സഹായിക്കും. ആഴ്‌ചയിൽ മൂന്നോ നാലോ തവണ ഉപയോഗിച്ചാൽ തന്നെ വലിയ രീതിയിലുള്ള മാറ്റം നിങ്ങളുടെ മുടിയിൽ കാണാൻ സാധിക്കും. പല മുതിർന്ന സിനിമാ താരങ്ങളും അഭിമുഖങ്ങളിലൂടെ പങ്കുവച്ച മാർഗം കൂടിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, HOMEREMEDIES, NATURAL HAIRDYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY