SignIn
Kerala Kaumudi Online
Saturday, 13 June 2026 11.33 PM IST

ഗ്യാസ് സിലിണ്ടർ ക്ഷാമമോ? അടുക്കളയിലെ ഈ തെറ്റുകൾ ഒഴിവാക്കൂ,​ ​ വീട്ടിൽ പാചകവാതകവും പണവും ലാഭിക്കാം

ga

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യം പാചക വാതക ക്ഷാമത്തിന്റെ വക്കിലാണ്. വാണിജ്യ സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന് പല ഹോട്ടലുകളും അടച്ചു. ഗാർഹിക സിലിണ്ടറുടെ കാര്യത്തിലും സമാന അവസ്ഥ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാലത്തിൽ വീട്ടിൽ ഗ്യാസ് സ്റ്റൗ ഉപയോിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ലാഭിക്കാൻ കഴിയും. പലപ്പോഴും നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ് സിലിണ്ടർ വേഗം തീരാനുള്ള കാരണം. ഈ തെറ്റുകൾ ഒഴിവാക്കിയാൽ സിലിണ്ടർ ലാഭിക്കാൻ കഴിയും.

ചോർച്ച

കൃത്യമായ ഇടവേളകളിൽ സിലിണ്ടർ പരിശോധിക്കുകയും ഗ്യാസിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ചെറിയ ചോർച്ച പോലും ഗ്യാസ് നഷ്ടമാകുന്നതിനും വേഗം സിലിണ്ടർ തീരുന്നതിനും കാരണമാകുന്നു. കൂടാതെ പാചകം ചെയ്ത ശേഷം റെഗുലേറ്റർ കൃത്യമായി ഓഫ് ചെയ്യാനും ശ്രദ്ധിക്കണം.

പാത്രങ്ങൾ

ഗ്യാസിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുൻപ് അവ നന്നായി തുടയ്ക്കുക. പാത്രങ്ങളിൽ വെള്ളം ഉണ്ടെങ്കിൽ അവ ബാഷ്പീകരിക്കപ്പെടുന്നതിന് കൂടുതൽ വാതകം ഉപയോഗിക്കേണ്ടിവരും.

അടപ്പ്

ഗ്യാസിൽ പാചകം ചെയ്യുമ്പോൾ അടപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഭക്ഷണം അടച്ച് വച്ച് പാചകം ചെയ്താൽ വളരെ വേഗം ഇത് വേവുന്നു. അതിനാൽ ഗ്യാസ് ലാഭിക്കാൻ കഴിയും. പാത്രം വച്ച് അടക്കുന്നതിലൂടെ ചൂടും നീരാവിയും പാത്രത്തിനുള്ളിൽ തന്നെ തങ്ങി നിൽക്കുന്നു. ഇത് പെട്ടെന്ന് ഭക്ഷണം പാകമാകാൻ സഹായിക്കും.

സാധനങ്ങൾ നേരത്തെ എടുത്ത് വയ്ക്കുക

പാചകം ചെയ്യുന്നതിന് മുൻപ് അതിന് ആവശ്യമായ എല്ലാ സാധനങ്ങളും എടുത്ത് ഗ്യാസിന്റെ അടുത്ത് വയ്ക്കുക. പാചകം ചെയ്യുന്നതിനിടെ സാധനങ്ങൾ തെരഞ്ഞ് പോകുമ്പോൾ നിരവധി സമയം ചെലവാകും. ഇത് ഗ്യാസിന്റെ നഷ്ടം വർദ്ധിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS CYLNIDER, MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY