SignIn
Kerala Kaumudi Online
Saturday, 03 October 2026 9.37 PM IST

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ai

ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എന്റർപ്രൈസ് എഐ സേവന ദാതാക്കളായ ഫ്ളൈടെക്സ്റ്റ് മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി. ആഗോള ഐടി ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാർട്‌നർ പുറത്തിറക്കിയ " മാജിക് ക്വാഡ്രന്റ്" റിപ്പോർട്ടിൽ മൂന്നാം തവണയാണ് കമ്പനി ഇടംപിടിക്കുന്നത്. ടെലികോം മേഖലയ്ക്ക് ആവശ്യമായ എഐ അധിഷ്ഠിത മാർക്കറ്റിംഗ്-സെയിൽസ് സൊല്യൂഷനുകളിലെ മികവാണ് നേട്ടത്തിന് അർഹമാക്കിയത്.

Oracle, Salesforce തുടങ്ങിയ ആഗോള ടെക് ഭീമന്മാർക്കൊപ്പമാണ് ഫ്ലൈടെക്സ്റ്റ് പട്ടികയിൽ ഇടംനേടിയതെന്നതും ശ്രദ്ധേയമായി. പുതിയ നേട്ടത്തോടെ ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയാണ് ഫ്ളൈടെക്സ്റ്റ്.

തുടർച്ചയായി മൂന്നാം തവണയും ആഗോളപട്ടികയിൽ ഇടംപിടിച്ചത് എന്റർപ്രൈസ് എഐ രംഗത്ത് കമ്പനി നടത്തുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് ഫ്ളൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ വ്യക്തമാക്കി. കോ-പൈലറ്റുകൾക്കും ടാസ്ക് ഓട്ടോമേഷനുകൾക്കും അപ്പുറം സംരംഭങ്ങൾക്ക് വേണ്ടി സ്വതന്ത്രമായി വാണിജ്യ തീരുമാനങ്ങൾ എടുക്കാനും മികച്ച ഫലങ്ങൾ സൃഷ്ടിക്കാനും ശേഷിയുള്ള എഐ എക്സ്പെർട്ട്ഫോഴ്സ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വരും വർഷങ്ങളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സ്ട്രാറ്റജിയെയും പ്രവർത്തന രീതിയെയും ഇത് അടിമുടി മാറ്റിമറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYTXT, FLYTXT AI SOLUTIONS, GLOBAL AI SOLUTIONS, FLYTXT GLOBAL LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY