SignIn
Kerala Kaumudi Online
Sunday, 14 June 2026 12.51 PM IST

ചമ്മന്തിക്ക് രുചി കിട്ടുന്നില്ലേ? ഈ അബദ്ധം തിരിച്ചറിഞ്ഞാൽ ഇനി വിഷമിക്കേണ്ടി വരില്ല

chammanthi

പാചകം നന്നായി അറിയാത്തവർ പോലും തയ്യാറാക്കുന്ന ഒന്നാണ് ചട്‌നി അഥവാ ചമ്മന്തി. പല നിറത്തിലും രുചിയിലും ഉണ്ടാക്കാമെങ്കിലും പലർക്കും പെർഫക്‌ട് ആയി ചമ്മന്തി ഉണ്ടാക്കാൻ സാധിക്കാറില്ല. രുചി കുറവ്, നിറം കുറവ് അങ്ങനെ പല പ്രശ്‌നങ്ങളും നേരിടാറുണ്ട്. കാണാനും തയ്യാറാക്കാനും സിംപിൾ ആണെങ്കിലും ഇത് നല്ല രുചിയായി ഉണ്ടാക്കണമെങ്കിൽ കുറച്ച് പരിശ്രമിച്ചേ മതിയാവൂ. ഇഡ്ഡലി, ദോശ, അപ്പം തുടങ്ങിയ പലഹാരങ്ങളോടൊപ്പം കഴിക്കാവുന്ന നല്ല ടേസ്റ്റി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം ഒരു കപ്പ് തേങ്ങ ചിരകിയത്, അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞത്, നാല് ചെറിയ ഉള്ളി കഷ്ണങ്ങളാക്കിയത് എന്നിവ എടുത്തുവയ്ക്കണം. അടുത്തതായി ഒരു മിക്‌സി ജാറെടുത്ത് അതിൽ മുകളിൽ പറഞ്ഞ സാധനങ്ങളെല്ലാം എടുത്ത് കാൽ ടീസ്‌പൂൺ മുളകുപൊടി, അര ടീസ്‌പൂൺ ഉപ്പ് എന്നിവ ചേർത്തതിനുശേഷം കുറച്ച് വെള്ളമൊഴിച്ച് അരച്ചെടുക്കണം.

ഇനി ഒരു പാൻ എടുത്ത് എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം കടുക് പൊട്ടിച്ച് അൽപ്പം ഉള്ളിയും വറ്റൽമുളകും, കറിവേപ്പിലയും ഇട്ട് ചൂടാക്കണം. കടുക് നന്നായി പൊട്ടിക്കഴിയുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം മാത്രം ഇതിലേയ്ക്ക് ചമ്മന്തി അരച്ചുവച്ചിരിക്കുന്നത് ചേർക്കണം. അൽപ്പം വെള്ളം കൂടി ചേർത്ത് ഇളക്കിയെടുക്കാം. ഇനി തീ ലോ ഫ്ളെയിമിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയെടുക്കാം. അധികമായി ചൂടാക്കുന്നത് രുചി നഷ്ടമാകാൻ ഇടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHUTNEY, CHAMMANTHI, FOODRECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY