SignIn
Kerala Kaumudi Online
Thursday, 18 June 2026 2.56 PM IST

ഒരാഴ്‌ചയിൽ സൗന്ദര്യം കൂട്ടാം; രാവിലെയും രാത്രിയും ഇത് പുരട്ടിനോക്കൂ, തയ്യാറാക്കാനും എളുപ്പം

beauty

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമത്തിൽ പ്രശ്‌നങ്ങൾ വരാറുണ്ട്. ഓരോ കാലാവസ്ഥയിലും അതിന് അനുയോജ്യമായ ക്രീമുകൾ അല്ലെങ്കിൽ ഫേസ്‌പാക്ക് വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. അതിനാൽ എല്ലാ കാലാവസ്ഥയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ക്രീം വീട്ടിൽ തയ്യാറാക്കാം. കെമിക്കലുകൾ ഇല്ലാത്ത ക്രീം ആയതിനാൽ ഇത് ഫ്രിഡ്‌ജിൽ വച്ചുവേണം ഉപയോഗിക്കാൻ. ഏഴ് ദിവസം മാത്രമേ ഇത് കേടുകൂടാതെ ഇരിക്കുകയുള്ളു. അതിനാൽ എടുക്കുന്ന സാധനങ്ങളുടെ അളവ് ഇതിനനുസരിച്ചായിരിക്കണം.

ആവശ്യമായ സാധനങ്ങൾ

പച്ചരി - 2 ടേബിൾസ്‌പൂൺ

പാൽ - അരക്കപ്പ്

ഇരട്ടിമധുരം പൊടി - അര സ്‌പൂൺ

രക്തചന്ദനപ്പൊടി - അര സ്‌പൂൺ

കറ്റാർവാഴ ജെൽ - ആവശ്യത്തിന്

ഗ്ലിസറിൻ - 1 ടീസ്‌പൂൺ

വൈറ്റമിൻ ഇ കാപ്‌സ്യൂൾ - 1

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി പാലിൽ കുതിർത്ത് അരച്ചെടുക്കുക. ശേഷം ഒരു വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കണം. തുടർന്ന് ഒരു വൃത്തിയുള്ള പാത്രത്തിൽ ഇരട്ടിമധുരം പൊടി, രക്തചന്ദനപ്പൊടി, ഗ്ലിസറിൻ, വൈറ്റമിൻ ഇ ഓയിൽ എന്നിവയെടുത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആദ്യം അരിച്ചെടുത്ത മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം കറ്റാർവാഴ ജെൽ കൂടി ചേർത്ത് ക്രീം രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

നനവില്ലാത്തതും വായു കടക്കാത്തതുമായ പ്ലാസ്റ്റിക്ക് ബോട്ടിലിൽ വേണം ക്രീം സൂക്ഷിക്കാൻ. ഫ്രിഡ്‌ജിൽ വച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്നതാണ്. രാവിലെയും രാത്രിയും ക്രീം പുരട്ടാം. ഇത് പുരട്ടി 15 - 30 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒരാഴ്‌ചയിൽ മുഖത്തെ പാടുകൾ ഉൾപ്പെടെ മാറി ഭംഗി വർദ്ധിക്കുന്നത് നിങ്ങൾക്ക് കാണാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, SKINCARE, HOMEMADE CREAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY