SignIn
Kerala Kaumudi Online
Saturday, 13 June 2026 2.47 PM IST

സിക്സ് പാക് സെറ്റാക്കാൻ ഇതാ കിടിലനൊരു ഭക്ഷണം, ഒരാഴ്ച കഴിക്കുമ്പോൾ അറിയാം മാറ്റം

six-pack

എത്രവ്യായാമം ചെയ്താലും തടി കുറയുന്നില്ല എന്നാണ് പലരുടെയും പരാതി. ഭക്ഷണത്തിലെ പ്രശ്നമാണിതിന് മുഖ്യകാരണം. കാർബോഹൈഡ്രറ്റ് അടങ്ങിയതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണം ഒരു നിയന്ത്രണവുമില്ലാതെ കഴിക്കുന്നതാണ് തടി കുറയാതിരിക്കാനുള്ള പ്രധാന കാരണം. അപൂർവം ചിലരിൽ മറ്റുകാരണങ്ങളുണ്ടാവും. അത്താഴം കഴിഞ്ഞശേഷം ഉടൻ ഉറങ്ങുന്നതും തടി കൂടാൻ കാരണമാകും.

ഭക്ഷണത്തിലെ പ്രശ്നംമൂലം തടികൂടുന്നത് കുറയ്ക്കാനുള്ള ഒരു ഉത്തമമാർഗമാണ് റാഗി സ്മൂത്തി. കുടിച്ചാൽ വിശപ്പ് മാറും. പക്ഷേ കൊഴുപ്പായി ശരീരത്തിൽ അടിയില്ല എന്നതാണ് റാഗിയുടെ പ്രധാന നേട്ടമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. കടയിൽ നിന്ന് വാങ്ങുന്ന റാഗി കഴുകി വൃത്തിയാക്കിയശേഷം ഉണക്കിപ്പൊടിച്ചെടുക്കുന്നതാണ് നന്ന്. കടയിൽ നിന്ന് റാഗിപ്പൊടി വാങ്ങാൻ കിട്ടുമെങ്കിലും അത് എത്രത്തോളം വൃത്തിയുള്ളതാണെന്ന് വ്യക്തമല്ല. റാഗിപ്പൊടിക്കുപുറമേ ഒരു വാഴപ്പഴം (റോബസ്റ്റയാണ് ഏറെ നന്ന്), മൂന്ന് ഈത്തപ്പഴം, ആവശ്യത്തിന് കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം എന്നിവയാണ് സ്മൂത്തി തയ്യാറാക്കാൻ വേണ്ടത്.

വലിയ ഒരു സ്പൂൺ റാഗിപ്പൊടി കട്ടപിടിക്കാതെ വെള്ളത്തിൽ കലക്കിയെടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. വെള്ളം തിളച്ചുവരുമ്പോൾ റാഗിപ്പൊടി കലക്കിയത് ഇതിലേക്ക് ഒഴിക്കുക. ഇനി ഇളക്കാൻ മറക്കരുത്. തീ കുറച്ചുവയ്ക്കുന്നത് നന്നായിരിക്കും. പത്തുമിനിട്ടിനുള്ളിൽ ഇത് വെന്ത് കുറുകും. ഇതോടെ സ്മൂത്തിയുടെ ഒന്നാം ഘട്ടം റെഡി.

കുറിക്കിനെ നന്നായി തണുക്കാൻ അനുവദിക്കുക. ഇതിനുശേഷം വാഴപ്പഴം, ഈന്തപ്പഴം കുരുകളഞ്ഞത്, കപ്പലണ്ടി, ബദാം എന്നിവ മിക്സിയുടെ ജാറിലേക്ക് ഇടുക. അതിനുമുകളിലേക്ക് തണുപ്പിച്ച റാഗി കുറുക്ക് ഒഴിക്കുക. പാൽ ഇഷ്ടമുള്ളവർ ഇതിലേക്ക് ആവശ്യത്തിന് പാലും ഒഴിക്കുക. തുടർന്ന് ഇത് നന്നായി അടിച്ചെടുക്കാം. സ്മൂത്തി റെഡി. പ്രഭാത ഭക്ഷണമായും അത്താഴമായും ഇത് കഴിക്കാം. ഈ സ്മൂത്തി ഒന്നുരണ്ടാഴ്ച പതിവാക്കിക്കഴിയുമ്പോൾ അറിയാം ശരീരത്തിൽ വരുന്ന മാറ്റം. റാഗി സ്മൂത്തി ശരീരത്തിന് നല്ലതാണെങ്കിലും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGI, SMOOTHIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY