SignIn
Kerala Kaumudi Online
Friday, 02 October 2026 5.13 PM IST

മരം പൂത്തുലഞ്ഞുകായ്‌ക്കും, ഈ പഴം രുചിയിലും വിലയിലും മുന്നിൽ; എളുപ്പത്തിൽ കൃഷി ചെയ്യാം

longan-fruit
ലോങ്ങൻ പഴം

കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്ന റംബൂട്ടാനെപ്പോലെ ധാരാളം കായ്‌ഫലം തരുന്ന മറ്റൊരിനമാണ് ലോങ്ങൻ പഴങ്ങൾ. മരം പൂത്തുലഞ്ഞുപിടിക്കുന്ന ലോങ്ങൻ പഴങ്ങൾ രുചിയിലും മുന്നിലാണ്. ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്നതുകൊണ്ടുതന്നെ കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാനും ഇവ അനുയോജ്യമാണ്. സ്ഥലപരിമിധിയുള്ളവർക്ക് വലിയ ചട്ടികളിലും ലോങ്ങൻ മരങ്ങൾ നട്ടുവളർത്താം. ബഡ് ചെയ്‌ത തൈകൾ ഏകദേശം രണ്ടുവർഷം പിന്നിടുമ്പോൾതന്നെ കായ്‌ഫലം തന്നുതുടങ്ങും. വർഷത്തിൽ എല്ലാക്കാലത്തും കായ്‌ഫലം നൽകുമെന്നതും ലോങ്ങൻ പഴങ്ങളുടെ പ്രത്യേകതയാണ്. മാർക്കറ്റിൽ 350 മുതൽ 450 രൂപവരെയാണ് ലോങ്ങൻ പഴങ്ങളുടെ വില.


കൃഷി

  • രണ്ടുമുതൽ മൂന്നടി വരെ താഴ്‌ചയുള്ള കുഴിയെടുത്ത് അതിൽ അൽപം കുമ്മായമിട്ട് പത്തുദിവസം വയ്‌ക്കുക.
  • ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ മേൽമണ്ണുമായി കൂട്ടിക്കലർത്തി കുഴി മൂടുക.
  • തൈയുടെ വലിപ്പത്തിന് അനുസരിച്ചുള്ള കുഴിയെടുത്ത് ചെടി അതിൽ നടാം.
  • മൂന്നോ നാലോ മാസങ്ങൾ ഇടവിട്ട് ജൈവവളം നൽകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തുവേണം എപ്പോഴും ലോങ്ങൻപഴങ്ങൾ നട്ടുവളർത്താൻ.
  • വേനൽക്കാലത്ത് കൃത്യമായ നന ആവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കാതെ വാർന്നുപോകാൻ ശ്രദ്ധിക്കണം.
  • വിത്തിട്ട് കിളിപ്പിക്കുന്ന തയ്‌കൾ കായ്‌ക്കാൻ ഏകദേശം ആറ് വർഷത്തിനുമുകളിൽ സമയമെടുക്കും. അതിനാൽ ബഡ് ചെയ്‌ത തൈകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • കായ്‌കൾ പറിച്ചെടുത്തതിന് ശേഷം കൊമ്പുകോതി വൃത്തിയാക്കുന്നത് അടുത്ത പ്രാവശ്യം മികച്ച കായ്‌ഫലം ലഭിക്കുന്നതിന് സഹായിക്കും.
  • കൊമ്പുകൾ ഉണങ്ങിപ്പോകുന്നത് പ്രധാന രോഗമാണ്. അതിനാൽ സാഫ് പോലുള്ള ഫംഗിസൈഡ് വെള്ളത്തിൽ നേർപ്പിച്ച് പുരട്ടുന്നതാണ് പ്രതിരോധമാർഗം.

English Summary

Longan grows well in Kerala’s tropical climate and can be cultivated in pots. Grafted plants may fruit within two years with proper sunlight, watering, fertilization, and pruning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LONGAN FRUIT CULTIVATION, TASTY FRUIT, FARMING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY