രസം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ അൽപ്പം രസമുണ്ടെങ്കിൽ മറ്റു കറികൾ ആവശ്യമില്ലാത്തവരുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ രസം തയ്യാറാക്കുന്നതാണ്. എന്നാൽ സാധാരണ രസത്തിൽ നിന്നും അൽപ്പം വ്യത്യസ്തമായി ഒരു രസം തയ്യാറാക്കിയാലോ?
പറഞ്ഞുവരുന്നത് മാറുന്ന കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവും സ്വാദിനൊപ്പം ആരോഗ്യഗുണങ്ങളും അടങ്ങിയ നെല്ലിക്ക രസത്തെ കുറിച്ചാണ്. എങ്ങനെയാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രുചികരവും പോഷകഗുണമുള്ളതുമായ രസം തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ചീനച്ചട്ടിയിലേയ്ക്ക് ചെറുതായി അരിഞ്ഞ നെല്ലിക്ക, തക്കാളി, പച്ചമുളക്, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, എന്നിവയോടൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചുവച്ച് വേവിക്കാം. നെല്ലിക്ക നന്നായി വേവണം. ഇവ നന്നായി തണുത്ത ശേഷം തവി ഉപയോഗിച്ച് എല്ലാം നന്നായി ഉടച്ചെടുക്കാം.
ഇനി ഉടച്ചുവച്ച നെല്ലിക്ക-തക്കാളി കൂട്ടിലേയ്ക്ക് വേവിച്ച തുവരപരിപ്പും ഒരു കപ്പ് വെള്ളവും കുരുമുളക് പൊടിയും കൂടി ചേർത്ത് തിളപ്പിക്കണം. ചെറുതായി മാത്രമെ തിളക്കാൻ പാടുള്ളൂ. അതേസമയം മറ്റൊരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് കടുക്, ജീരകം,വറ്റൽ മുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കാം. ശേഷം നേരത്തെ തയ്യാറാക്കിവച്ച നെല്ലിക്ക കൂട്ടിലേയ്ക്ക് താളിപ്പ് ഒഴിക്കുക. പാകത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം മുകളിൽ മല്ലിയില കൂടി ഇട്ടുകൊടുത്താൽ രുചികരമായ നെല്ലിക്ക രസം തയ്യാർ.
A recipe for Nellikkka Rasam, a unique and healthy South Indian soup made with gooseberries, is detailed. This nutritious variant is suitable for changing weather, offering both flavor and health benefits. The report outlines ingredients like gooseberry, tomato, and spices, alongside step-by-step instructions for preparing this traditional yet distinct dish.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |