SignIn
Kerala Kaumudi Online
Thursday, 18 June 2026 2.47 PM IST

ധുരന്ധറിലെ രൺവീറിന്റെ കറാച്ചിയിലെ വീട് ചിത്രീകരിച്ചത് ഇന്ത്യയിൽ,​ ആഡംബര വില്ല ഇവിടെയാണ്

dhuranadhar-home-

ബോക്സോഫീസ് റെക്കോഡുകൾ തകർ‌ത്ത് മുന്നേറുകയാണ് രൺവീർ സിംഗിന്റെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാംഭാഗമായ ധുരന്ധർ ; ദി റിവഞ്ച്. ആദ്യ ഭാഗത്തെക്കാൾ മികച്ച റിപ്പോർട്ടുകളാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ശ്രദ്ധ നേടിയ രംഗമാണ് സാറ അർജുൻ അവതരിപ്പിക്കുന്ന യെലിന എന്ന കഥാപാത്രം രൺവീർ സിംഗ് അവതരിപ്പിക്കുന്ന ഹംസ അലി മസാരിയുടെ നേരെ തോക്കു ചൂണ്ടുന്ന രംഗം. ഹംസ അലി മസാരിയുടെ കറാച്ചിയിലെ ലിയാരിയിലുള്ള വീട്ടിൽ നിന്നുള്ള രംഗമായാണ് ചിത്രത്തിൽ ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ശരിക്കും ഇത് ചിത്രീകരിച്ചത് ഇന്ത്യയിലാണ്. പ‌ഞ്ചാബിലെ അമൃത്സറിലുള്ള ആഡംബര വില്ലയാണ് ഹംസ അലി മസാരിയുടെ വീടാക്കി മാറ്റിയത്.

shu

അത്യാഡംബര ബംഗ്ലാവുകളും വില്ലകളും നിർമ്മിക്കുന്നതിൽ പ്രശസ്തരായ ആ‍ർക്കിടെക്ചർ സ്ഥാപനമായ 23ഡിസി ആർക്കിടെക്ട് രൂപകല്പന ചെയ്ത വില്ലയാണിത്. 16000 ചതുരശ്ര അടി വിസ്തീർണമാണ് ഈ ആഡംബര വില്ലയ്ക്കുള്ളത്. രൺവീർ സിംഗും സാറ അ‍ർജുനും ഉൾപ്പെടുന്ന സുപ്രധാന രംഗങ്ങൾ ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ രൺവീർ സിംഗ് ആതിഥേയത്വം വഹിക്കുന്ന ആഡംബര പാർട്ടി മുതൽ യെലിന തോക്ക് ചൂണ്ടുന്നത് വരെയുള്ള രംഗങ്ങൾ ഉൾപ്പെടും. ധുരന്ധറിലെ രൺവീർ സിംഗിന്റെ വീട് എന്ന പേരിൽ 23ഡിസി ആർക്കിടെക്ട് യുട്യൂബിൽ വീടിന്റെ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഈ സിനിമാറ്റിക് മാസ്റ്റർ പീസിൽ ഞങ്ങളുടെ പ്രോജക്ട് വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അവർ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, DHURANDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY