SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.19 AM IST

ചക്കക്കുരു ഉണ്ടോ? അഞ്ച് മിനിട്ടിൽ നല്ല കിടിലൻ ഷേക്ക് റെഡി, ഗുണവും രുചിയും കൂടുതൽ

shake

നമ്മുടെ കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി മാത്രമല്ല ചക്കയ്ക്ക് ഇ ആരോഗ്യ ഗുണങ്ങളും ഏറെയാണ്. ചക്കയിൽ പ്രോട്ടീൻ ഫെെബർ,​ വിറ്റാമിൻ എ,​ വിറ്റാമിൻ സി,​ പൊട്ടാസ്യം,​ മഗ്നീഷ്യം. സിങ്ക്,​ കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

എന്നാൽ ചക്കയിൽ മാത്രമല്ല ചക്കയുടെ കുരുവിലുമുണ്ട് അനേകം ഗുണങ്ങൾ. ചക്കയ്ക്ക് ഒപ്പവും മറ്റ് കറികളിലും നമ്മൾ ചക്കക്കുരു ഉപയോഗിക്കാറുണ്ട്. ചക്കക്കുരുവിൽ ധാരാളം ഫെെബർ അടങ്ങിയിരിക്കുന്നു. അവ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൊട്ടാസ്യവും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, സി, മഗ്നീഷ്യം എന്നിവയും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് ചക്കക്കുരു കഴിക്കാൻ അധികം ഇഷ്ടമല്ല. അങ്ങനെയെങ്കിൽ ഒരു ചക്കക്കുരു ഷേക്ക് ഈ വേനൽക്കാലത്ത് ഉണ്ടാക്കി നോക്കിയാലോ? ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് രക്ഷനേടാൻ ശരീരം തണുപ്പിക്കാനും വളരെ നല്ലതാണ് ഇത്.

തയാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞ്,​ കുറച്ച് വെള്ളം ചേർത്ത് നന്നായി വേവിക്കുക. ചൂടാറിയ ശേഷം മിക്സിയിൽ പഞ്ചസാരയും ഏലക്കയും ചേർത്ത് അരയ്‌ക്കുക. കാച്ചി തണുപ്പിച്ച് കട്ടിയാക്കിയ പാൽ പാകത്തിനു ചേർത്ത് അടിച്ചെടുക്കുക. ആവശ്യമെങ്കിൽ ബൂസ്റ്റോ ഹോർലിക്സോ വിതറാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKFRUIT, SHAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY