SignIn
Kerala Kaumudi Online
Monday, 15 June 2026 5.12 PM IST

ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് മതി, 15 മിനിട്ടിൽ മുഖം വെട്ടിത്തിളങ്ങും; പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി

beauty

വെയിലേറ്റുള്ള കരിവാളിപ്പ് മാറ്റി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകൾ ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. മാത്രമല്ല, ഇവ അലർജി വരെ ഉണ്ടാക്കിയേക്കാം. അതിനാൽ, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടിൽത്തന്നെ ഇതിന് പരിഹാരം കാണാൻ കഴിയുമെങ്കിലും ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ എളുപ്പത്തിൽ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി - 2 ടേബിൾസ്‌പൂൺ
തേൻ - അര ടീസ്‌പൂൺ

റോസ് വാട്ടർ - ആവശ്യത്തിന്

ഉരുളക്കിഴങ്ങ് അരച്ചത് - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ളൊരു പാത്രത്തിൽ അരിപ്പൊടിയും ഉരുളക്കിഴങ്ങ് അരച്ചതും തേനും റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു വൈറ്റമിൻ ഇ കാപ്‌സ്യൂൾ ചേർക്കുന്നതും നല്ലതാണ്.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ഈ പാക്ക് പുരട്ടുക. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, SKINCARE TIPS, SKIN BRIGHTENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY