SignIn
Kerala Kaumudi Online
Saturday, 20 June 2026 1.33 PM IST

ഇടയ്‌ക്കിടെ ത്രെഡ് ചെയ്യേണ്ട; വെറും 15 മിനിട്ടിൽ പുരികം നല്ല കട്ടിയായി വളരാൻ ഇത് പരീക്ഷിക്കൂ

beauty

കട്ടിയുള്ള പുരികങ്ങൾ ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പണ്ടുകാലത്ത് കട്ടി കുറഞ്ഞ പുരികങ്ങളായിരുന്നു ട്രെൻഡെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നല്ല കറുത്ത കട്ടിയുള്ള പുരികങ്ങളാണ് സിനിമാ താരങ്ങൾക്ക് പോലുമുള്ളത്. കട്ടിയുള്ള പുരികം നിങ്ങളുടെ മുഖത്തിന് പ്രത്യേക ഭംഗി തരാൻ സഹായിക്കും. സ്വാഭാവികമായി പുരികത്തിന് കട്ടിയില്ലാത്തവർ വിഷമിക്കേണ്ട. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുരികം കട്ടിയാക്കാം. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങൾ അറിയാം.

  1. വെളിച്ചെണ്ണ - ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് പുരികം മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രാത്രി ചെയ്യുന്നതാണ് ഉത്തമം. രാവിലെ കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ആവർത്തിക്കുക.
  2. കറ്റാർവാഴ - രാത്രി കറ്റാർവാഴ ജെൽ പുരികത്തിൽ പുരട്ടി അഞ്ച് മിനിട്ട് മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. വളരെ വേഗം ഫലം തരുന്നൊരു മാർഗമാണിത്.
  3. മുട്ടയുടെ മഞ്ഞ - പുരികളും വളരുന്നതിനും നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും മുട്ടയുടെ മഞ്ഞ പുരട്ടിയാൽ മതി. രാത്രി മുട്ടിയുടെ മഞ്ഞ പുരികത്തിൽ പുരട്ടി 20 മിനിട്ട് വച്ചശേഷം കഴുകി കളയുക. ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിക്കാം.
  4. ആവണക്കെണ്ണ - ഇത് പുരട്ടുന്നത് മുടി വളർച്ച കൂട്ടാൻ ഉത്തമമാണ്. പുരികത്ത് തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. അൽപ്പസമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ മൂന്ന് ദിവസം ഇത് ആവർത്തിക്കേണ്ടതാണ്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, THICK EYEBROWS, HOMEREMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY