
യു.എ.ഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് 5,000ൽ അധികം യാത്രക്കാർ. ബുക്കിംഗ് ആരംഭിച്ചതോടെ കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സൗജന്യ മൊബൈൽ ആപ്ലിക്കേഷനായി 'ഇത്തിഹാദ് റെയിൽ' മാറി. ജൂൺ 30ന് ആരംഭിക്കുന്ന അബുദാബി ഫുജൈറ ആദ്യഘട്ട സർവീസിന് മുന്നോടിയായാണ് ഈ വൻ ജനത്തിരക്ക്. വരും മാസങ്ങളിൽ കൂടുതൽ എമിറേറ്റുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |