SignIn
Kerala Kaumudi Online
Monday, 12 October 2026 4.00 PM IST

'തൃഷയുടെ വിവാഹം കഴിഞ്ഞോ, താലി മറച്ച് നടി?'; പുതിയ ചിത്രങ്ങൾ വൈറൽ

READ ENGLISH VERSION
trisha-krishnan
തൃഷ കൃഷ്ണ, രാധിക

തെന്നിന്ത്യൻ താരറാണിയായ തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ട് വിവാഹവാർത്തകൾ വരുന്നത് പുതുമയുള്ള കാര്യമല്ല. സമീപകാലത്ത് പോലും തൃഷ വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനിടെ നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ലണ്ടനിൽ നടി രാധിക ശരത്കുമാർ പങ്കുവച്ച തൃഷയ്‌ക്കൊപ്പമുള്ള സെൽഫിയാണ് ചർച്ചയ്ക്ക് കാരണം. ചിത്രത്തിൽ തൃഷ ധരിച്ച മാലയിലെ ലോക്കറ്റിന് മുകളിൽ ലവ് ഇമോജി വച്ചിരിക്കുന്നതാണ് ആരാധകർക്കിടയിൽ ആകാംക്ഷയുണർത്തിയത്. തൃഷയുടെ വിവാഹം കഴിഞ്ഞോ? താലിയാണോ മറച്ചിരിക്കുന്നത് എന്നൊക്കെയാണ് പലരും ചിത്രം പങ്കുവച്ച് ചോദിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോക്കറ്റിൽ എന്താണെന്നുള്ള ചോദ്യമാണ് ആരാധകർ മുന്നോട്ട് വയ്ക്കുന്നത്. എന്തിനാണ് ഇങ്ങനെ മാല മറയ്ക്കുന്നതെന്നും ചിലർ ചോദിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ ലണ്ടനിൽ നിന്ന് രാധിക പങ്കുവച്ച ചിത്രമാണ് ചർച്ചയായത്. രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് തൃഷയും രാധികയും ലണ്ടനിലെത്തിയത്.

ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ തൃഷയുടെ താലി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നേരത്തെ 'തഗ്ഗ് ലൈഫ്' എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാൻ വന്നപ്പോൾ തൃഷ ധരിച്ച ലോക്കറ്റും വലിയ ചർച്ചയായിരുന്നു. അധികം നീളമില്ലാത്ത മാലയിൽ ഒരു ലോക്കറ്റ് കാണാം. സ്വർണനിറത്തിലുള്ള ഈ ലോക്കറ്റിന് ആലിലയുടെ രൂപമായിരുന്നു. അന്ന് അത് വലിയ ചർച്ചയായി. തൃഷയുടെ വിവാഹം കഴിഞ്ഞോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.

English Summary

South Indian actress Trisha Krishnan is once again at the centre of marriage rumours after a selfie shared by actress Radhika Sarathkumar from London went viral. Fans noticed that a love emoji had been placed over the pendant on Trisha’s necklace, sparking speculation about whether it was a thali and whether the actress had secretly married.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA KRISHNAN, TRISHA MARRIAGE RUMOURS, TRISHA VIRAL PHOTO, RADHIKA SARATHKUMAR, VIJAY TRISHA RELATIONSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY