
കയറ്റുമതി, ഇറക്കുമതി അടക്കം എക്സിം പ്രവർത്തനങ്ങൾ കൂടി തുടങ്ങിയതോടെ വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്ക് നടപടികൾ തുടങ്ങി. വിഴിഞ്ഞം ബാലരാമപുരം പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനമായി. പുറമ്പോക്ക് ഭൂമിക്ക് പുറമേ, ഏകദേശം 2.3195 ഹെക്ടർ ഭൂമി വ്യക്തികളിൽ നിന്ന് ഏറ്റെടുക്കും. നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ, ബാലരാമപുരം വില്ലേജിലാണ് ഭൂമി. ഇതിൽ 26 വസ്തുക്കളും നിലമാണ്. ബാക്കിയെല്ലാം പുരയിടങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |