
റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട അബ്കാരി കേസിൽ നിർണായക തെളിവ് പുറത്തുവന്നതോടെ അന്വേഷണസംഘത്തിന്റെ നടപടി കൂടുതൽ കർശനമാകുന്നു. വയനാട് വാഴവറ്റയിലെ 33 മുറികളുള്ള കൂറ്റൻ ബംഗ്ലാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതിയിൽ വാദിച്ച ആന്റോ അഗസ്റ്റിന്റെ വാദങ്ങളെല്ലാം തളളുന്ന ഔദ്യോഗിക രേഖകളാണ് എക്‌സൈസിനും പ്രത്യേക അന്വേഷണ സംഘത്തിനും ലഭിച്ചത്. മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശം, ബെനാമി സ്വത്ത് ഇടപാട്, സാമ്പത്തിക ക്രമക്കേടുകൾ, തെളിവുനശിപ്പിക്കൽ തുടങ്ങി നിരവധി മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെ നിയമപോരാട്ടം കൂടുതൽ സങ്കീർണ്ണമാകുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |