SignIn
Kerala Kaumudi Online
Monday, 24 February 2020 2.38 PM IST

ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പൊലീസ് ശരി, ഇഷ്ടക്കാർ അറസ്റ്റിലാവുമ്പോൾ മോശക്കാർ : എങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് ഹരീഷ് പേരടി

uapa

സി.പി.എം അനുഭാവികളായ കുടുംബത്തിലെ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അനുകൂലിച്ച് നടൻ ഹരീഷ് പേരടി. വെറുതെ അർദ്ധരാത്രിക്ക് റോഡിലൂടെ നടന്നുപോകുന്ന വരെയാണ് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുക്കുന്നതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും. നാടകനടനായി കേരളത്തിലെ മിക്ക നഗരങ്ങളിലൂടെയും രാത്രിയിൽ യാത്ര ചെയ്ത താനൊക്കെ എത്ര കേസിൽ പെടണമെന്നും അദ്ദേഹം ചോദിക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്ന എല്ലാവർക്കും അമ്മമാരുണ്ടെന്നും അവരൊക്കെ മക്കൾക്ക് വേണ്ടി കരയുന്നവരാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് പേരടി കുറിക്കുന്നു. ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പൊലീസും ആഭ്യന്തര മന്ത്രിയും ശരിയും , ഇഷ്ടക്കാർ അറസ്റ്റിലാവുമ്പോൾ മോശക്കാരാവുന്നതും എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വെറുതെ അർദ്ധരാത്രിക്ക് റോഡിലൂടെ നടന്നുപോകുന്ന ചെറുപ്പക്കാരെയൊക്കെ അറസ്റ്റ് ചെയത് ഡഅജഅ ചുമുത്തുന്ന പോലീസാണ് കേരളാ പോലീസ് എന്ന് കേരളത്തിലെ അൻപത് വർഷത്തെ ജീവിതം എന്നെ പഠിപ്പിച്ചിട്ടില്ലാ..അങ്ങിനെയാണെങ്കിൽ 18 വയസ്സു മുതൽ ഒരു36 വയസ്സ് വരെ നാടകവും റിഹേഴസലും കഴിഞ്ഞ് അർദ്ധരാത്രിയിൽ കേരളത്തിലെ ഏല്ലാ നഗരങ്ങളിലൂടെയും നടന്ന ഞാനൊക്കെ എത്ര കേസിൽ പെടണം...നമുക്ക് ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പോലീസും ആഭ്യന്തരമന്ത്രിയും ശരിയാണെന്നും...നമ്മുടെ ഇഷ്ടക്കാർ അറസ്റ്റിലാവുമ്പോൾ കേരളാ പോലീസും ആഭ്യന്തരമന്ത്രിയും മോശക്കാരാവുന്നതും എങ്ങിനെയാണെന്നും മനസ്സിലാവുന്നില്ലാ..അറസ്റ്റിലാവുന്ന ഏല്ലാവർക്കും അമ്മമാരുണ്ട്...ആ അമ്മമാരൊക്കെ തങ്ങളുടെ മക്കൾക്കുവേണ്ടി കരയുന്നുമുണ്ട് ...അലനെയും താഹയെയും നിരപരാധികളായി അവരുടെ അച്ഛനമമ്മാർക്ക് തിരിച്ച് കിട്ടട്ടെ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FACEBOOK POST, ACTOR HAREESH PERADI, HAREESH PERADI, CPM, MAOIST, ALAN TAHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.