SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.48 AM IST

'കള്ളുകുടിയന്മാർ വഴിയിൽ വീണുകിടന്നാൽ ആരുമുണ്ടാകില്ല അവരെയൊന്ന് പൊക്കാൻ, പക്ഷെ ഇന്ത്യൻ ഇക്കോണമി...': ടിക്ക് ടോക്കിലും താരമായി ജെന്നിഫർ ആന്റണി, വീഡിയോ

jennifer-antony

തെന്നിന്ത്യൻ സിനിമ നടിയും മോഡലുമായ ജെന്നിഫർ ആന്റണി ഇപ്പോൾ ടിക് ടോക്കിലും താരമായി മാറുകയാണ്. പാട്ടും ഡബ്‌സ്മാഷും തമാശ വീഡിയോയുമായി പുതുതലമുറയോടൊപ്പം മടിക്ക് ടോക്കിൽ മുന്നേറുകയാണ് ജെന്നിഫറും. നിലവിൽ ഒരു ലക്ഷത്തി അൻപത്തിയൊന്നായിരം പേരാണ് ജെനിഫറിന് ടിക്ക് ടോക്കിൽ ഫോളോവേഴ്സ് ആയി ഉള്ളത്.

എന്നാൽ വിനോദത്തിന് മാത്രമല്ല തനിക്കു ചുറ്റുമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കാനും ടിക്ക് ടോക്ക് ഒരു മാദ്ധ്യമമാക്കാം എന്നുകൂടി തെളിയിച്ചിരിക്കുകയാണ് ജെന്നിഫർ. ടിക്ക് ടോക്കിലൂടെ രസകരമായ ഒരുവസ്തുതയാണ് ജെന്നിഫർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മദ്യപിച്ച് വഴിയിൽ വീണുകിടക്കുന്നവരെ സഹായിക്കാൻ ആരും ഉണ്ടാകാറില്ലെങ്കിലും കൊവിഡ് മൂലം പ്രതിസന്ധിയിലായ സാമ്പത്തികരംഗത്തെ കരകയറ്റാൻ മദ്യപർ തന്നെ വേണം എന്നാണ് ജെന്നിഫർ പറയുന്നത്.

'കള്ളുകുടിയന്മാർ റോട്ടിൽ വീണുകിടന്നാൽ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാൻ, ബട്ട് ഇന്ത്യൻ ഇക്കോണമി വീണ് കിടക്കുമ്പോൾ കള്ളുകുടിയന്മാരേ ഉണ്ടാകൂ അതിനെയൊന്ന് പൊക്കാൻ..അല്ലേ? ജെന്നിഫർ ആന്റണി തന്റെ ടിക്ക് ടോക്ക് വീഡിയോയിലൂടെ ചോദിക്കുന്നു.

@jenniferantony

##blinkwithme ##jenn ##jenniferantony ##callformalayalam ##parippuvada ##kattankapii ##quarantinelife

♬ original sound - jenniferantony

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JENNIFER ANTONY, KERALA, CINEMA, TIKTOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY