SignIn
Kerala Kaumudi Online
Friday, 23 October 2026 9.16 AM IST

അനുമതിയില്ലാതെ ജലീൽ എങ്ങനെയാണ് മതഗ്രന്ഥം വിതരണം ചെയ്‌‌തത്: പ്രോട്ടോകൾ ഓഫീസർക്കും ബി എസ് എൻ എല്ലിനും കസ്‌റ്റംസിന്റെ സമൻസ്

-k-t-jaleel

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. മതഗ്രന്ഥം നയതന്ത്ര ബാഗുവഴി ഇറക്കുമതി ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ കഴിയില്ല. പിന്നെങ്ങനെയാണ് മതഗ്രന്ഥം വിതരണം നടന്നതെന്ന് കസ്റ്റംസ് ചോദിക്കുന്നു.

രണ്ട് വർഷത്തിനുള്ളിൽ എത്ര നയതന്ത്ര പാഴ്സലുകൾ വന്നെന്ന് അറിയിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബി എസ് എൻ എല്ലിനും കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്. പ്രതികളുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ നൽകാത്തതിനാണ് ബി എസ് എൻ എല്ലിന് സമൻസ് നൽകിയത്.

മതഗ്രന്ഥം നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാൻ കസ്റ്റംസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. സംസ്ഥാനം അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സമൻസ് അയച്ചിരിക്കുന്നത്. യു എ ഇ കോൺസുലേറ്റ് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെടി ജലീൽ സമ്മതിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUMMONS, CUSTOMS, K T JALEEL, BSNL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA