SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.37 PM IST

കാത്തിരിപ്പിന് വിരാമം ; ക്രിസ്റ്റഫര്‍ നോളന്റെ 'ടെനറ്റ്' ഡിസംബര്‍ നാലിന് ഇന്ത്യയില്‍

Increase Font Size Decrease Font Size Print Page
tenet

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ 'ടെനറ്റ്' ഡിസംബര്‍ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിള്‍ കപാഡിയ ആണ് ഈ വിവരം വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ചിത്രമെന്ന് കപാഡിയ പറയുന്നു. . ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

ഇന്ത്യയില്‍ ക്രിസ്റ്റഫര്‍ നോളന് ആരാധകര്‍ ഏറെയുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസിനെത്തുന്ന ചിത്രം എത്രകണ്ട് വിജയമാകുമെന്നതില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സംശയമുണ്ട്. ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കപാഡിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ പലയിടത്തും അണ്‍ലോക്ക് 5ന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം കാഴ്ച്ചക്കാരോടെ പ്രദര്‍ശനം തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന് പിന്നാലെയാണ് 'ടെനറ്റ്' റിലീസിന് ഒരുങ്ങുന്നത്.

TAGS: TENAT, CHRISTOPHER, NOLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY