അഹാനയുടെ ചിത്രത്തിന് റെബ മോണിക്ക ജോണിന്റെ കമന്റ്
അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുട്ടിയുടുപ്പിട്ട ചിത്രം ശ്രദ്ധേയമാകുന്നു. മലനിരകളുടെയും വെള്ളചാട്ടത്തിന്റെയും മങ്ങിയ പശ്ചാത്തലത്തിലുള്ള അഹാനയുടെ ചിത്രം കണ്ട് ''ആരാണ് ഈ ഹോട്ടി" യെന്നാണ് മറ്റൊരു നായികയായി റെബ മോണിക്ക ജോൺ കമന്റ്ചെയ്തിരിക്കുന്നത്. 2014ൽ റിലീസായ രാജീവ് രവിചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ അഹാന കൃഷ്ണ തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലുമഭിനയിച്ചു. നാൻസി റാണി എന്ന ചിത്രം റിലീസാകാനുണ്ട്. അഭിനയിച്ച സിനിമകളേക്കാളേറെ സമൂഹ മാദ്ധ്യമങ്ങളിലെ പ്രസ്താവനകളിലൂടെയാണ് അഹാന കൃഷ്ണ ശ്രദ്ധേയയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |