തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് രാകുൽ പ്രീത് സിംഗ്. കന്നട ,തമിഴ് ,തെലുങ്ക് ,ഹിന്ദി തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചു . അഭിനയരംഗത്ത് മാത്രമല്ല ഫാഷൻ രംഗത്തും തരംഗമാണ് രാകുൽ. രാകുൽ അണിയുന്ന വസ്ത്രങ്ങളെല്ലാം ട്രെൻഡിങ്ങിൽ എത്താറുണ്ട്. ഇപ്പോളിതാ രാകുൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ താരം അണിഞ്ഞ ബ്രാലേറ്റും മിനി സ്‌കേർട്ടും ജാക്കറ്റുമാണ് തരംഗമാവുന്നത്. നീലയും വെള്ളയും ചെക്കുകളായ ഒരേ പാറ്റേണിലാണ് ബ്രാലേറ്റും മിനി സ്‌കേർട്ടും ജാക്കറ്റും . രാകുലിന് കൂടുതൽ ഇണങ്ങുന്ന വസ്ത്രമാണെന്ന് ആരാധകർ പറയുന്നു. 12 000 രൂപയാണ് താരം അണിഞ്ഞ വസ്ത്രത്തിന്റെ വില. ജീവിതം പാർട്ടിയാണെന്നും അതുകൊണ്ട് ഇതേപോലെ വസ്ത്രം അണിയണമെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാകുൽ ആരാധകരോട് പറയുന്നത്.താരത്തിന്റെ പുതിയ ചിത്രത്തിന് 64 സ ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ പിങ്ക് ഐ ഷാഡോയും ബ്ലേഷും ഉപയോഗിച്ചത് താരത്തെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |