SignIn
Kerala Kaumudi Online
Tuesday, 22 June 2021 10.17 PM IST

ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല; മേയർക്ക് ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ലെന്ന് ആരോഗ്യപ്രവർത്തക

arya-rajendran

ശ്‌മശാനം ഉദ്ഘാടനം ചെയ്‌ത വിവരം ഫേസ്ബുക്കിലിട്ട് വിവാദത്തിൽ അകപ്പെട്ട തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി ആരോഗ്യപ്രവർത്തക ധന്യാ മാധവ്. ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും, ആരോഗ്യപ്രവർത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. എവിടെ ബോഡി സംസ്‌കരിക്കും എന്നത് അതാത് ഇടത്തെ ആരോഗ്യപ്രവർത്തകരിൽ നിന്ന് അറിയാവുന്ന കാര്യമേ ഉളളൂവെന്നും ധന്യ ഫേസ്ബുക്കിൽ കുറിച്ചു.

മേയർ, ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല. ക്വാറന്റൈൻ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് ഭീകരമാണ്. കഴിഞ്ഞ വർഷം ക്വാറന്റൈൻ ഇരുന്നവരോട് സംസാരിച്ചവരിൽ സൂയിസൈഡ് ടെൻഡൻസി ഉണ്ടായവർ വരെയുണ്ട്. ഡിസാസ്റ്റർ മാനേജ്‌മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാൻ കാരണമാകരുത്. ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാമെന്നാണ് ധന്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മേയർ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവർക്കുളള മറുപടിയാണ് . ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും , ആരോഗ്യപ്രവർത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവർത്തകരിൽ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയർ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല .

ഞാനൊരു മെഡിക്കൽ പ്രൊഫഷണൽ ആണ് .ഒരു patient ICU കിടക്കുമ്പോളും അറിയാം ഇയാൾ എത്ര ടൈം കൂടെ survive ചെയ്യുമെന്ന് എന്നാലും അയാളോട് നിങ്ങൾ സമാധാനമായിരിക്കു ഒന്നും സംഭവിക്കില്ലെന്ന് പറയാനാണ് പഠിച്ചത് . അതാണ് ചെയ്തിട്ടുള്ളതും .അത്രയും സമയം അയാളുടെ മനസ് ശാന്തമായിരിക്കും . അതേസമയം അയാളുടെ ചുറ്റുമുള്ളവരോട് കാര്യം പറഞ്ഞിട്ടുണ്ടാകും .

എന്തായിരിക്കും ക്വാറന്റൈൻ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് . കഴിഞ്ഞ വര്ഷം ക്വാറന്റൈൻ ഇരുന്നവരോട് സംസാരിച്ചവരിൽ സൂയിസൈഡ് ടെൻഡൻസി ഉണ്ടായവര് വരെയുണ്ട് . ഡിസാസ്റ്റർ മാനേജ്‌മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാൻ കാരണമാകരുത് .അതൊരു നെഗറ്റീവ് പോസ്റ്റ് ആണെന്ന് മനസിലായത് കൊണ്ട് കൂടെ ആണല്ലോ അവരാ പോസ്റ്റ് കളഞ്ഞതും

ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാം

മേയർ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവർക്കുള്ള മറുപടിയാണ് . ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത്...

Posted by Dhanya Madhav on Friday, April 30, 2021

 
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DHANYA MADHAV, ARYA RAJENDRAN, THIRUVANANTHAPURAM CORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.