SignIn
Kerala Kaumudi Online
Sunday, 25 October 2026 4.22 PM IST

'എന്നെപ്പോലെയുള്ളവർക്ക് വെടിവയ്ക്കാൻ സർദാറിന്റെ ആവശ്യമില്ല': അംജത് ഖാന്റെ സാമ്പത്തിക  തട്ടിപ്പ്  ആരോപണത്തിൽ മേജർ രവി

major-ravi-amjad
മേജർ രവി,​ അംജത് ഖാൻ

പ്രവാസി മലയാളി അംജത് ഖാന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായി മേജർ രവി. അഞ്ചരക്കോടി നൽകാനുണ്ടെന്ന അംജതിന്റെ ആരോപണം വ്യാജമാണെന്നും അയാളുടെ സ്ഥാപനവുമായി തനിക്ക് ഒരുബന്ധവുമില്ലെന്നും മേജർ രവി വ്യക്തമാക്കി. അനിൽ കുമാർ എന്ന വ്യക്തിയുടെ സാമ്പത്തിക തട്ടിപ്പിന് താൻ ഉത്തരം പറയേണ്ടതില്ലെന്നും തണ്ടർഫോഴ്സ് എന്ന കമ്പനിയുമായി എനിക്ക് ബന്ധമില്ലെന്നത് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.

മേജർ രവി അഞ്ചരക്കോടി നൽകാനുണ്ടെന്ന് ആരോപിച്ച് അംജതൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിന്റെ തെളിവുകൾ ഉണ്ടെന്നും നാലുവർഷം മുൻപ് നൽകിയ പരാതിയിൽ ഇനിയും പുരോഗതിയുണ്ടായിട്ടില്ലെന്നും അംജത് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മേജർ രവി ഫേസ്ബുക്കിൽ ലൈവ് എത്തിയത്.

'അംജതൻ എന്ന ഗുണ്ടയ്ക്ക് മറുപടി നൽകാനല്ല ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്നെ സ്നേഹിക്കുന്നവർക്ക് മറുപടി നൽകേണ്ടതിനാലാണ് ഇത്തരമൊരു വീഡിയോ. തണ്ടർഫോഴ്സ് എന്ന ഒരു സ്ഥാപനം നടത്തുന്നതായി ലെഫ്റ്റനന്റ് കേണൽ അനിൽ കുമാർ എന്ന വ്യക്തി പറഞ്ഞു. ഗോവയിലെ മലയാളി അസോസിയേഷന്റെ പരിപാടിയിലാണ് ഇയാളെ ഞാൻ കാണുന്നത്. ഇയാൾ ഫ്രോഡാണ്. അംജതന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടാകും. അംജത് അനിലിനെതിരെ പരാതി നൽകുന്ന സമയത്ത് എന്റെ പേരും പരാതിയിൽ നൽകും, എങ്കിലേ എന്റെ കേസിന് ബലമുണ്ടാകൂ എന്നും പറഞ്ഞു. ഞാൻ ആ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടറല്ല'. മേജർ രവി പറഞ്ഞു.

ഈ കമ്പനിയുമായി യാതൊരുവിധ ബന്ധവുമില്ല. എന്റെ വ്യാജ ഒപ്പുപയോഗിച്ച് എന്നെ ബോർഡ് ഓഫ്‍ ഡയറക്ടേഴ്സ് സ്ഥാനത്ത് നിലനിർത്തുകയായിരുന്നു. പലപ്പോഴും ജീവനക്കാർക്ക് പണം നൽകാതിരുന്നപ്പോൾ സ്വന്തം കയ്യിലെ പണം നൽകിയിട്ടുണ്ട് . 45 ലക്ഷത്തിന്റെ ബൗൺസായ ചെക്കാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അംജത് ഖാന് ദാവൂദിനോടാണ് കടപ്പാട്. ദാവൂദ് ഇബ്രാഹിമിന്റെ കാര്യം ഇന്നലെ അംജതിനോട് ലൈവിനിടെ ആരോ ചോദിച്ചപ്പോൾ അത് നാട്ടിലെ ഇറച്ചിവെട്ടുകാരനാണ് എന്നാണ് പറഞ്ഞത്. ഇറച്ചിവെട്ടുകാരന് നിന്നേപ്പോലുള്ളവനേക്കാൾ അന്തസ്സും ചങ്കൂറ്റവും ഉണ്ട്. നിന്നെ പോലെ തടിയനങ്ങാതെ എക്സപയറി ഡേറ്റ് കഴിഞ്ഞ സർദാറുമായാണ് നടക്കുന്നത്. എന്നെപ്പോലെയുള്ളവർക്ക് വെടിവയ്ക്കാൻ സർദാറിന്റെ ആവശ്യമില്ല. ഞാൻ നിന്നെ വെറുതേ വിട്ടതാണ്.'- മേജർ രവി പറഞ്ഞു.

English Summary

Actor-director Major Ravi refuted expatriate Amjath Khan's accusation of owing him 5.5 crore rupees in a financial fraud case. Ravi asserted the claim is false, stating he has no ties to Khan's firm or "Thunderforce" company. He clarified his non-involvement, claiming he isn't responsible for alleged fraud by Anil Kumar, and possesses supporting documents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAJOR RAVI, MAJOR RAVI AGAINST AMJAD KHAN, FINANCIAL FRAUD CASE, AMJAD KHAN FINANCIAL FRAUD ALLEGATION, SOCIALMEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA