SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

റെഡ് ബ്യൂട്ടി

Increase Font Size Decrease Font Size Print Page
gouri-kishan

ഗൗരി കിഷൻ,​ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് 96ലെ തൃഷയുടെ ചെറുപ്പകാലം അഭനയിച്ച ആ സുന്ദരി കുട്ടിയെയാണ്. ഒറ്റ സിനിമ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഗൗരി. ആദ്യ ചിത്രത്തിൽ തന്നെ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരിയെ കുട്ടി ജാനുവെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ചുവന്ന ലഹങ്കയിൽ അതിസുന്ദരിയായ ഗൗരിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ലഹങ്കയ്ക്കൊപ്പം ആന്റിക് സ്റ്റേറ്റ്മെന്റ് ജിമിക്കി കമ്മലണിഞ്ഞ ഗൗരിയെ കാണാൻ ഒരു രാജകുമാരിയെ പോലുണ്ട്. ലോ ബൺ ഹെയർ സ്റ്റൈലിന് മോടി കൂട്ടാൻ പൂക്കളും ചൂടിയിട്ടുണ്ട്. 96ന്റെ തെലുങ്ക് പതിപ്പിൽ സാമന്തയുടെ ചെറുപ്പകാലവും ഗൗരിയാണ് അവതരിപ്പിച്ചത്. മാർഗംകളി, ഹായ് ഹലോ കാതൽ, ജാനു യെംഗ് ജാനു, മാസ്റ്റർ, കർണ്ണൻ, തുടങ്ങിയ ചിത്രങ്ങളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. അനുഗ്രഹീതൻ ആന്റണിയാണ് ഗൗരിയുടെ ഏറ്റവും ഒടുവിൽ റീലാസ് ആയ ചിത്രം. ഗൗരിയുടെ ആദ്യ മലയാളം സിനിമയും അനുഗ്രഹീതൻ ആന്റണിയാണ്.

TAGS: GOURI KISHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY