SignIn
Kerala Kaumudi Online
Friday, 23 October 2026 11.51 AM IST

മന്ത്രി ചിഞ്ചുറാണിയുടെ മാതാവ് നിര്യാതയായി

v

കൊല്ലം: മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് കൊല്ലം തെക്കേവിള വെളിയിൽ വടക്കതിൽ വീട്ടിൽ ജെ. ജഗദമ്മ (90) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് നാലിന് തെക്കേവിളയിലെ വീട്ടിലായിരുന്നു അന്ത്യം.

ഭർത്താവ്: പരേതനായ സി.പി.ഐ നേതാവ് ശ്രീധരൻ. മറ്റു മക്കൾ: എസ്. ചന്ദ്രബാബു (റിട്ട. കാപെക്സ് മാനേജർ), എസ്. ഉദയബാബു, ഉദയകുമാരി, പരേതയായ അജിതകുമാരി, എസ്. പ്രസന്ന ബാബു, ജി. പ്രസന്നകുമാരി (ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കൊല്ലം). മരുമക്കൾ: യമുന, സുധർമ്മ, ഉണ്ണിക്കൃഷ്ണൻ, ബാപ്പുജി, കെ. ദേവരാജൻ, ഡി. സുകേശൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, കൊല്ലം), ബിന്ദു, അഡ്വ. സി.ബി. ഗോപകുമാർ. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINJURANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA