SignIn
Kerala Kaumudi Online
Friday, 23 October 2026 6.37 AM IST

എം.ടി. വാസുദേവൻ നായരുടെ രചന,​ മോഹൻലാലും പ്രിയദർശനും വീണ്ടും

mohanlal

മോഹൻലാൽ- പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്നു. നെറ്റ് ഫ്ളിക്സിന് വേണ്ടി എം.ടി. വാസുദേവൻ നായരുടെ പ്രശസ്തമായ ചെറുകഥകളെ ആസ്പദമാക്കി പ്രമുഖ സംവിധായകർ ഒരുക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെയും ചിത്രമൊരുങ്ങുന്നത്.

എം.ടിയുടെ തിരക്കഥയിൽ ബിജു മേനോനെ നായകനാക്കി ഒരു ചിത്രവും നെറ്റ് ഫ്ളിക്സിന് വേണ്ടി പ്രിയദർശൻ ഒരുക്കുന്നുണ്ട്.

എം.ടിയുടെ തിരക്കഥയിൽ ഒരു ചിത്രമൊരുക്കണമെന്നത് പ്രിയദർശന്റെ ഏറെക്കാലമായുള്ള മോഹമായിരുന്നു. ഇപ്പോൾ ഒന്നിന് പകരം രണ്ടായി ആ മോഹം സഫലീകരിച്ചിരിക്കുകയാണ്.

നെറ്റ് ഫ്ളിക്സിന്റെ എം.ടി സീരീസിൽ മറ്റ് ചിത്രങ്ങളൊരുക്കുന്നത് സന്തോഷ് ശിവൻ, ജയരാജ് തുടങ്ങിയവരാണ്.

ശ്യാമപ്രസാദിന്റെ ചിത്രത്തിൽ പാർവതി തിരുവോത്തും സന്തോഷ് ശിവന്റെ ചിത്രത്തിൽ സിദ്ദിഖും ജയരാജിന്റെ ചിത്രത്തിൽ നെടുമുടി വേണുവും ഇന്ദ്രൻസും സുരഭിലക്ഷ്മിയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് കാത്തിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരു സ്‌പോർട്സ് ഡ്രാമയും പ്രിയദർശൻ ഒരുക്കുന്നുണ്ട്. ഇപ്പോൾ ഇടുക്കി കുളമാവിൽ ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന 12th man എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മോഹൻലാൽ. ഇൗ ചിത്രത്തിന് ശേഷം വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. തുടർന്നായിരിക്കും എം.ടി. വാസുദേവൻ നായരുടെ പ്രിയദർശൻ ചിത്രത്തിൽ ജോയിൻ ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY