SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

മോൻസൺ വിവാദം; പൊട്ടിത്തെറിച്ച് കെ. സുധാകരൻ

Increase Font Size Decrease Font Size Print Page
ks

കണ്ണൂർ: മോൻസണുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാദ്ധ്യമങ്ങളോട്​ പെട്ടിത്തെറിച്ച്​ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസ​ണിന്റെ ഉടമസ്​ഥതയിലുള്ള ആയുർവേദ മസാജിംഗ്​ കേന്ദ്രത്തിൽ സന്ദർശകനായിരു​ന്നുവെന്ന ആരോപണമാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്​.

ആയുർവേദ മസാജിംഗ്​ കേന്ദ്രത്തിൽ വച്ച്​ മോൻസൻ പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ച പെൺകുട്ടിയാണ്​ പുതിയ ആരോപണവുമായി രംഗത്തെത്തിയത്​. ആയുർവേദ കേന്ദ്രത്തിലെത്തുന്നവരെ നഗ്​നരായാണ്​ തടവിന്​ വിധേയരാക്കുന്നതെന്നാണ്​ പെൺകുട്ടി സ്വകാര്യചാനലിന്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കിയത്​. ഈ മസാജിംഗ്​ കേന്ദ്രത്തിൽ സുധാകരൻ നിത്യ സന്ദർശകനാണ്​. ​അദ്ദേഹം അവിടെയെത്തിയ ഫോ​ട്ടോകൾ കണ്ടിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, ആരോപണമുണ്ടെങ്കിൽ അന്വേഷിക്ക​ട്ടെയെന്നും, ഈ പൂഴിക്കടകനൊന്നും ഇവിടെ ചെലവാകില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇത്​ ജനുസ്​ വേറെയാണ്​. താൻ സന്ദർശിച്ച ദൃശ്യങ്ങളുണ്ടെങ്കിൽ സംപ്രേക്ഷണം ചെയ്യാൻ ​ചാനലുകളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY