SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.59 PM IST

അബ്‌കാരി കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന് നോട്ടീസ് നൽകാൻ വീട്ടിലെത്തി എക്‌സൈസ്

READ ENGLISH VERSION
anto-agustine
ആന്റോ അഗസ്റ്റിൻ

കൽപ്പറ്റ: അബ്‌കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യയുടെ വീട്ടിൽ പരിശോധനയ്ക്കെത്തി എക്‌‌സൈസ് സംഘം. വയനാട് നെൻമേനി കോളിയാടിയിലുള്ള വീട്ടിലാണ് എക്‌സൈസ് സംഘമെത്തിയത്. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് വീട്ടിലെത്തിച്ചേർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കുന്നതിന് നോട്ടീസ് നൽകാനാണ് ഉദ്യോഗസ്ഥരെത്തിയത്. നിലവിൽ വീട്ടിൽ ലില്ലി ജോസ് ഉണ്ടോയെന്നത് വ്യക്തമല്ല.

നേരത്തെ ലില്ലി ജോസ് നൽകിയ മുൻകൂ‌ർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി തള്ളിയിരുന്നു. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയതിനുശേഷമേ അറസ്റ്റ് നടപടികളിലേയ്ക്ക് കടക്കാൻ പാടുള്ളുവെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്.

തറവാട് വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വ്യക്തമാക്കിയത്. ജപ്‌തിയിലായ വീട് ലേലത്തിൽ പിടിച്ചത് ലില്ലിയാണെന്നും ആന്റോ കോടതിയിൽ മൊഴി നൽകിയിരുന്നു. കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നായിരുന്നു ആന്റോയുടെ വാദം. താൻ മദ്യം കുടിക്കാറില്ലെന്നും വീടും വസ്‌തുവും സർഫാസി ആക്ട് പ്രകാരം വിൽപനയിലേക്ക് പോയതാണെന്നും ആന്റോ വാദിച്ചിരുന്നു.

എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങൾ, കെഎസ്ഇബി ബില്ല്, വില്ലേജ് രേഖകൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിരുന്നു.

English Summary

Excise officials visited the house of Lilly Jose, mother-in-law of Reporter Broadcasting Company MD Anto Augustine, in Koliyadi, Wayanad, to serve a notice for questioning in a liquor case. A court had rejected her anticipatory bail plea. Anto was previously arrested after authorities seized 43 litres of foreign-made and illicit liquor from his ancestral home, but he was later granted bail.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE ABKARI CASE, LILLY JOSE WAYANAD, REPORTER BROADCASTING COMPANY MD, WAYANAD EXCISE RAID, LILLY JOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA