ബോളിവുഡിലെ പ്രണയ ജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടുംഡിസംബറിൽ വിവാഹിതരാകുമെന്ന് സൂചന. താരങ്ങൾ ഇരുവരും ഡിസംബറിനുമുൻപ് ഇപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ പൂർത്തിയാക്കിയ ആലിയയുടെ പുതിയ ചിത്രം സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായ് ആണ്.ഇരുപത്തിയൊൻപതുകാരിയായ ആലിയ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നായികമാരിലൊരാളാണ്.പിര്യഡ് ആക്ഷൻ ഡ്രാമയായ ഷംഷേരാ, ശ്രദ്ധ കപൂർ നായികയാകുന്ന പേരിടാത്ത ചിത്രം, പരിണീതി ചോപ്ര നായികയാകുന്ന ആനിമൽ എന്നിവയാണ് രൺബീർ കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
രൺബീറും ആലിയയും ജോഡികളാകുന്ന ബ്രഹ്മാസ്ത്രയാണ് ഇരുവരുടെയും ആരാധകർ ആവേശ പൂർവം കാത്തിരിക്കുന്ന ചിത്രം.ബ്രഹ്മാസ്ത്ര പൂർത്തിയാക്കിയശേഷം രണ്ടരമാസത്തോളം ഇരുവരും മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകിയിട്ടില്ല. രൺബീർ- ആലിയ ജോഡികളുടെ വിവാഹത്തീയതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |