സോഷ്യൽ മീഡിയയിൽ നടൻ പൃഥ്വിരാജിനെതിരായ നെഗറ്റീവ് കമന്റുകൾക്കും ട്രോളുകൾക്കുമെതിരെ താരത്തിന്റെ അമ്മയും നടിയുമായി മല്ലികാ സുകുമാരൻ. കുറച്ചുപേർ മോശം കമന്റിടാൻ തയ്യാറെടുത്ത് വരുമെന്ന് മല്ലികാ സുകുമാരൻ വിമർശിച്ചു.
തുടക്കം സിനിമയെ പ്രശംസിച്ച ഒരുത്തൻ എമ്പുരാനൊക്കെ എന്തോന്ന് സിനിമയെന്നാണ് പറഞ്ഞത്. അവന്റെ ഉദ്ദേശം തുടരും നല്ലതാണെന്ന് പറയുന്നതല്ലെന്നും മറിച്ച് എമ്പുരാനെ മോശമാക്കുക എന്നതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
'രാജു തരുൺ മൂർത്തിയെ പോയികണ്ട് പഠിയ്ക്കണമെന്ന് മറ്റൊരാൾ പറഞ്ഞതും ഞാൻ കണ്ടിരുന്നു. പാവം പിടിച്ച തരുൺ മൂർത്തി എന്റെ കുഞ്ഞിനെ എപ്പോഴും നല്ല രീതിയിലേ കണ്ടിട്ടുള്ളൂ. മോഹൻലാൽ അതിനേക്കാൾ നല്ലതേ പറയൂ. ആന്റണിയും അങ്ങനെയാണ്. ഇവർക്കാർക്കും ഇല്ലാത്ത സങ്കടമാണ് അവന്'- മല്ലികാ സുകുമാരൻ വിമർശിച്ചു.
അഭിനയിക്കുന്ന ചിത്രത്തിൽ പ്രൊഡ്യൂസർക്ക് നഷ്ടം വരാതിരിക്കാൻ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്നത് പോലെ അവൻ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ബോർഡർ കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണെന്നും താരം പറഞ്ഞു. വിമർശിക്കുന്നവരാണോ പൃഥ്വിരാജിനെ ശുപാർശ ചെയ്ത് സിനിമാമേഖലയിലേയ്ക്ക് കൊണ്ടുവന്നതെന്ന് ചോദിച്ച താരം തന്റെ മകനിൽ തനിക്ക് വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.
Actress Mallika Sukumaran has criticized negative social media comments and trolls targeting her son, actor Prithviraj Sukumaran. In an interview, she stated that some users deliberately post bad remarks, citing examples like criticisms of "Empuraan" and comparisons to Tharun Moorthy. Sukumaran defended Prithviraj, highlighting his commitment to films and producers, and expressing her trust in him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |