SignIn
Kerala Kaumudi Online
Thursday, 24 September 2026 7.50 AM IST

എല്ലാം ശരിയാകും നവംബർ 19ന്

asif

ആസിഫ് അലിയെയും രജീഷ വിജയനെയും ജോടികളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും നവംബർ 19ന് തിയേറ്ററുകളിലെത്തും.തോമസ് തിരുവല്ല ഫിലിംസിന്റെയും പോൾസ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ തോമസ് തിരുവല്ലയും ഡോ. പോൾ വർഗീസും ചേർന്ന് നിർമ്മിക്കുന്ന എല്ലാം ശരിയാകും സെൻട്രൽ പിക്ച്ചേഴ്സാണ് തിയേറ്ററുകളിലെത്തിക്കുന്നത്.സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, തുളസി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.രചന: മുഹമ്മദ് ഷാരിസ്, ഛായാഗ്രഹണം ശ്രീജിത്ത് നായർ, ചിത്ര സംയോജനം: സൂരജ് ഇ.എസ്, കലാസംവിധാനം: ദിലീപ് നാഥ്, മേയ്ക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം : നിസാർ റഹ്‌മത്ത്, സ്റ്റിൽസ് : ലിബിസൺ ഗോപി.ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഒൗസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഒൗസേപ്പച്ചന്റെ ഇരുന്നൂറാമത്തെ സിനിമയാണ് എല്ലാം ശരിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY