SignIn
Kerala Kaumudi Online
Thursday, 24 September 2026 9.03 AM IST

ടോം ഇമ്മട്ടിയുടെ ചിത്രം ഒരു ബൊഹീമിയൻ ഗാനം

tom

ഒരു മെക്സിക്കൻ അപാരത, ദ ഗാംബ്ളർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഒരു ബൊഹീമിയൻ ഗാനം.

അടിയന്തരാവസ്ഥക്കാലത്തെ പ്രക്ഷുബ്ധമായ കലാലയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ തങ്ങളുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മാറ്റിനിയുടെ ബാനറിൽ ബാദുഷ സിനിമാസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ഒരു ബൊഹീമിയൻ ഗാനം നിർമ്മിക്കുന്നത്. മാറ്റിനിയുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOM IMMATTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY