ചിത്രീകരണം ജൂലായിൽ പാലക്കാട്
ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.
സമകാലീന വിഷയത്തെ ആസ്പദമാക്കി ആക്ഷേപഹാസ്യത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സാഗർ, ജോണി ആന്റണി, ടി.ജി. രവി, സനുഷ, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങൾ. ജൂലായ് മദ്ധ്യത്തിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് സംവിധായകൻ ആഷിഷ് ചിന്നപ്പയും പ്രജിൻ എം.പിയും ചേർന്നാണ് രചന.
കഥ: സനു കെ. ചന്ദ്രൻ. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ. തോമസ്. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അതേസമയം തിരുവനന്തപുരത്ത് ഹേർ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ഉർവശി.ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, ലിജോമോൾ ജോസ് , രമ്യ നമ്പീശൻ, െഎശ്വര്യ രാജേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. അനീഷ് എം. തോമസാണ് ഹേറിന്റെ നിർമ്മാതാവ്. അർച്ചന വാസുദേവനാണ് രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |