SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.16 AM IST

എ.ജി. ഒലീന ചുമതലയേറ്റു

d

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി പ്രൊഫ. എ.ജി. ഒലീന ചുമതലയേറ്റു. തിരുവനന്തപുരത്തെ പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ സംസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. അസി. ഡയറക്ടർ ഡോ. ജെ. വിജയമ്മയും ജീവനക്കാരും ചേർന്ന് എ.ജി. ഒലീനയെ സ്വീകരിച്ചു. തുടർന്ന് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.

സാമൂഹികമായി മാറ്റി നിറുത്തപ്പെട്ട വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ഊന്നൽ നൽകുമെന്നും തീരദേശ, ആദിവാസി, ട്രാൻസ് ജൻഡർ സമൂഹത്തിന് പ്രത്യേക പരിഗണനൽകുകയാണ് ലക്ഷ്യമെന്നും എ.ജി. ഒലീന പറഞ്ഞു.
സാക്ഷരതാമിഷൻ ഡറയക്ടറായിരുന്ന ഡോ. പി.എസ്. ശ്രീകല ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സാഹചര്യത്തിലാണ് എ.ജി. ഒലീന

ചുമതലയേറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AG OLINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA