ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് മദ്ധ്യത്തിൽ ആരംഭിക്കും
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് മദ്ധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കും. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. വൻതാര നിര അണിനിരക്കുന്നുണ്ട്. പതിവ് പൊലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന ഉദയകൃഷ്ണ ആണ്നിർവഹിക്കുന്നത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ രചന നിർവഹിച്ചതും ഉദയകൃഷ്ണയാണ്. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരാണ് ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിലെ മറ്റു താരങ്ങൾ എന്നാണ് റിപ്പോർട്ട്. ഡേറ്റ് ക്ളാഷ് മൂലം താരനിർണയത്തിൽ മാറ്റം ഉണ്ടാവാം.പ്രമാണി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും ഒന്നിച്ചിരുന്നു. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രമാണിയിൽ സ്നേഹ ആയിരുന്നുനായിക. ഫഹദ് ഫാസിൽ , നസ്റിയ ഉൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു.
അതേസമയം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിൽ അഭിനയിച്ചു വരുന്ന മമ്മൂട്ടി ഇതിനുശേഷം ബി. ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. റോഷാക്കിന് അഞ്ചു ദിവസം ദുബായിൽ ചിത്രീകരണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |