കൊച്ചി: കൊച്ചി സർവകലാശാലയുടെ ബിരുദ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ (ക്യാറ്റ് 22) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വിയോജിപ്പുകൾ സർവകലാശാലയുടെ ഹോംപേജിൽ ലഭ്യമായ ലിങ്ക് മുഖേന 30നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് https://admissions.cusat.ac.in.
ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് ജൂലായ് ആറിന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷിക്കണം. രേഖകൾ https://cee.kerala.gov.in വെബ്സൈറ്റിൽ അപ്ഡലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ: 0471-2525300.
എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കാലാവധി ഒരുവർഷം. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾക്ക് www.srccc.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033. ഫോൺ 04712325101, 9846033001.
കുഫോസിന്സ്റ്റാർട്ടപ്പ് ആശയങ്ങൾ നൽകാം
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ബിസിനസ് ഇൻകുബേഷൻ സെന്റർ സ്റ്റാർട്ടപ്പുകൾക്കായി നവീന ആശയങ്ങൾ ക്ഷണിച്ചു. വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും മത്സരിക്കാം. ജൂലായ് 22ന് വിദഗ്ദ്ധസമിതി മുമ്പാകെ ആശയങ്ങൾ അവതരിപ്പിക്കണം. തിരഞ്ഞെടുക്കുന്നവർക്ക് പരിശീലനവും മൂന്നുലക്ഷം രൂപ അടിസ്ഥാനമൂലധനവും നൽകും. അവസാനതീയതി ജൂലായ് 8.
ഫോൺ: 9447675248 / 8075364710.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |