SignIn
Kerala Kaumudi Online
Saturday, 17 October 2026 1.01 PM IST

റത്തീനയുടെ ചിത്രത്തിൽ വീണ്ടും മമ്മൂട്ടി

mammootty

പുഴുവിനുശേഷം മമ്മൂട്ടിയും റത്തീനയും വീണ്ടും ഒരുമിക്കുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഴു നിർമ്മിച്ചതും എസ്. ജോർജ് ആയിരുന്നു. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം പൂർത്തിയായ ശേഷം മമ്മൂട്ടി റത്തീനയുടെ ചിത്രത്തിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്. ഒരേ വനിത സംവിധായികയുടെ സിനിമയിൽ മമ്മൂട്ടി വീണ്ടും അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു ആദ്യമായി ഒ.ടി.ടിയിലേക്ക് നേരിട്ട് സ്ട്രീം ചെയ്ത മമ്മൂട്ടി സിനിമ കൂടിയായിരുന്നു. ചിത്രത്തിൽ മുഴുനീള നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അപ്പുണ്ണി ശശി എന്ന നടന്റെ മികച്ച കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഉണ്ടയ്ക്കുശേഷം ഹർഷാദ് ഒരുക്കിയതായിരുന്നു ചിത്രത്തിന്റെ കഥ. വൈറസിനുശേഷം ഷറഫ്- സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അതേസമയം എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല പോൾ, സ് നേഹ, എെശ്വര്യ ലക് ഷമി എന്നിവരാണ് നായികമാർ.ഉദയകൃഷ്ണ രചന നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY