പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നയൻതാര - വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ പങ്കുവച്ച് നെറ്റ് ഫ്ളിക്സ്. നെറ്റ് ഫ്ളിക്സ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമിലൂടെയാണ് പ്രൊമോ വീഡിയോ എത്തിയത്. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
ഇരുവരും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പ്രൊമോ. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററി ചെയ്തത്. ജൂൺ ഒമ്പതിനായിരുന്നു ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്.അതേസമയംനയൻതാര നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് - അൺഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഒാണത്തിന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |