SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.43 AM IST

നമ്പർ തിരഞ്ഞെടുക്കുന്നതിൽ എന്തെങ്കിലും സൂത്രമുണ്ടോ? എടുത്ത ലോട്ടറികളിൽ നിന്നെല്ലാം രണ്ടരക്കോടി സമ്മാനം ലഭിച്ച ദമ്പതികളുടെ വിജയരഹസ്യം

lottery

ലോട്ടറി അടിക്കുക എന്നത് നമ്മളിൽ പലരുടെയും സ്വപ്‌നമാണല്ലേ? വെറുതെയൊരു ലോട്ടറി അടിച്ചാലും പോര, ബമ്പർ പ്രൈസ് തന്നെ അടിക്കുകയും വേണം. സ്ഥിരമായി ലോട്ടറി എടുക്കുന്നത് ഹരമാക്കിയവർ നിരവധിയാണ്. എപ്പോഴെങ്കിലും ഭാഗ്യം തുണയ‌്ക്കുമെന്ന വിശ്വാസത്തിലാണ് അവർ ഈ പ്രക്രിയ ജീവിതത്തിന്റെ ശീലമാക്കുന്നത്. ചിലർക്കൊക്കെ ഒന്നാം സമ്മാനമടക്കം അടിച്ചിട്ടുമുണ്ട്.

ലോട്ടറി അടിക്കുന്നതിൽ എന്തെങ്കിലും സൂത്രമുണ്ടോ? നമ്പരുകൾ നോക്കി എടുക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? സംശയങ്ങൾ നിരവധിയാണ്. ലോട്ടറി എടുക്കുന്നതിലും സമ്മാനം അടിക്കുന്നതിലും വിദഗ്‌ദ്ധരായി മാറിയ ഒരു അമേരിക്കൻ ദമ്പതികളെ പറ്റി കേട്ടിട്ടുണ്ടോ? യു എസിലെ വിവിധ സംസ്ഥാനങ്ങളിലെ ലോട്ടറി പ്രൈസായി ഇവർക്ക് അടിച്ചത് 2.60 കോടി രൂപയാണ്. മിഷിഗൺ സ്വദേശികളായ ജെറിയും മാർജ് സെൽബിയുമാണ് ഈ ഭാഗ്യ ദമ്പതിമാർ. 83 വയസുണ്ട് സെൽബിക്ക്.

ലോട്ടറിയിൽ നിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചാണ് ഇരുവരും വീട് പുതുക്കി പണിതതും, പേരക്കുട്ടികളുടെയടക്കം വിദ്യാഭ്യാസം നടത്തിയതും. കണക്കിൽ പുലിയായ സെൽബി, യുഎസ് ലോട്ടറികളിലെ കണക്കിന്റെ ചില കളികളാണ് പൊളിച്ചടുക്കുന്നത്. ഈ ആത്മവിശ്വാസമുള്ളതുകൊണ്ടുതന്നെ ഇതുവരെ എടുത്ത ആയിരത്തിലധികം ലോട്ടറികളിൽ ഭൂരിഭാഗവും ഇരുവർക്കും അനുകൂലമായി വന്നിട്ടുണ്ട്. ആദ്യത്തെ തവണ 50 ഡോളർ നഷ്‌ടമായത് ഒഴിച്ചാൽ ബാക്കിയെല്ലാം തന്റെ നേട്ടങ്ങളാക്കി മാറ്റാൻ 'അമേരിക്കൻചാക്കോ മാഷായ' സെൽബിക്ക് കഴിഞ്ഞുവെന്നതാണ് അത്ഭുതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY PRIZE, US LOTTERY, JACKPOT, JERRY AND MARGE SELBEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY