SignIn
Kerala Kaumudi Online
Friday, 11 September 2026 9.10 AM IST

എമ്പുരാൻ ഉടൻ മൂന്നാം ഭാഗവും

antony

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ പൃഥ്വിരാജ്. ലൂസിഫറിനേക്കാൾ വലിയ രീതിയിലാണ് പുതിയ സ്വപ്നം കാണുന്നത്. എന്നാൽ എമ്പുരാൻ എപ്പോൾ തിയേറ്ററിൽ എത്തുമെന്ന് പറയാൻ കഴിയില്ല. സിനിമയുടെ തിരക്കഥ പൂർത്തിയായിയെന്നും പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണമെന്ന് മോഹൻലാൽ പറഞ്ഞു. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയായിരിക്കുമിത്. ഒരു സിനിമയിലൂടെ മാത്രം പറയാൻ കഴിയില്ല ലൂസിഫറിന്റെ കഥ. എമ്പുരാനുശേഷം എന്തെന്നായിരിക്കും പ്രേക്ഷകർ സിനിമയ്ക്കുശേഷം ചോദിക്കുക എന്നും മോഹൻലാൽ പറഞ്ഞു.

എമ്പുരാൻ എന്നത് മൂന്ന് ഭാഗങ്ങളുള്ള സിരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ചിങ്ങപ്പിറവിയിൽ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPURAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY