
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലെ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'ഒഴിയാതെ' സെപ്തംബർ 11ന് തിയേറ്ററുകളിലെത്തും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഫറൂഖ് അബ്ദുള്‍ റഹിമാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ്. തടവിലാക്കക്കപ്പെട്ട കുട്ടികളുടെ അനുഭവസാക്ഷ്യമാണ് ‘ഒഴിയാതെ’ എന്ന ചരിത്ര സിനിമയുടെ പ്രമേയം.
സോണി സുകുമാരനാണ് ഛായാഗ്രഹണം .മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ: പ്രേംസായ്, കല: പ്രമോദ് പള്ളിയിൽ, വസ്ത്രാലങ്കാരം: ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്: ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിൻസ് ജോസഫ്, കളറിംഗ്: നിലേഷ് എം.ബി, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, വിതരണം സൻഹാ സ്റ്റുഡിയോസ്. പി.ആർ.ഒ: എ.എസ് ദിനേശ്, പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |